/indian-express-malayalam/media/media_files/uploads/2023/07/Pachuvum-Albhuthavilakkum-Movie-Review-2.jpg)
Shobhana's Instagram Post Sparks Speculation About Daughter Daughter Narayani's Appearance
നടിയും നർത്തകിയുമായ ശോഭനയുടെ മകൾ നാരായണിയുടെ വിശേഷങ്ങൾ അറിയാൻ അവരുടെ ആരാധകർക്ക് ഏറെ താത്പര്യമുണ്ട്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ ശോഭന സജീവമാണ് എങ്കിലും നാരായണിയെ അതിൽ നിന്നും ഒക്കെ അകറ്റി നിർത്താൻ താരം ഇപ്പോഴും ശ്രദ്ധിച്ചിരുന്നു. അമ്മയുടെ ചുവടുകൾ പിന്തുടർന്ന് നാരായണി നൃത്തം അഭ്യസിക്കുന്നു എന്നതൊക്കെ ശോഭനയുടെ അഭിമുഖങ്ങളിലും മറ്റും അവർ സൂചിപ്പിച്ചിരുന്നു എങ്കിലും ശോഭനയുടെ ഇൻസ്റ്റാഗ്രാം നൃത്ത വീഡിയോകളിൽ ഒന്നും തന്നെ എത്ര തിരഞ്ഞാലും നാരായണിയെ കാണാൻ ആവില്ല. നാരായണി ഇൻസ്റ്റയിൽ അംഗമാണോ എന്നതിന്റെ സൂചനകളും ഉണ്ടായിരുന്നില്ല.
എന്നാൽ ഇന്ന് ശോഭന പോസ്റ്റ് ചെയ്ത വിഡിയോയിൽ ടാഗ് ചെയ്തവരുടെ കൂട്ടത്തിൽ 'നാരായണി ദി ട്രാവലർ' എന്ന ഒരു ഐ ഡിയും ഉണ്ട്. വീഡിയോയ്ക്ക് താഴെ ശോഭന പറഞ്ഞിരിക്കുന്നതും പാരന്റിങ്ങിനെ കുറിച്ചാണ്. ശിഷ്യരുടെ കാര്യത്തിൽ പലപ്പോഴും ഗുരു ഒരു പാരന്റ് ആവുന്ന അവസ്ഥയും ഉണ്ടാവുന്നു എന്നാണു ശോഭന പറയുന്നത്.
'പഠിപ്പിക്കലും രക്ഷാകർതൃത്വവും തമ്മിലുള്ള നേർത്ത രേഖ… പലപ്പോഴും ഒന്ന് മറ്റൊന്നിലേക്ക് ലയിക്കുന്നു...
അർദ്ധമണ്ഡലത്തിൽ, സ്റ്റേജിൽ അലരിപ്പിനായി സങ്കീർണ്ണമായ ഒരു അടവ് അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ ഇരിക്കുമ്പോൾ വയറ്റിൽ ഒരു ആളൽ ഉള്ളത് ടീച്ചർക്ക് ആണ്. എന്തും സംഭവിക്കാം, ലൈറ്റും ഭാരമേറിയ വേഷവിധാനവുമൊക്കെ കുട്ടിയെ പരിഭ്രമിപ്പിക്കാം. ഫാനിൽ ചവിട്ടി മറിഞ്ഞു വീണാൽ, അരങ്ങേറ്റം തന്നെ പാളിപ്പോകാം, 'രക്ഷിതാവിലും ഗുരുവിനുമുപരിയാണ് തന്റെ അവസ്ഥ എന്ന് ശോഭന വിവരിക്കുന്നു.
ശോഭന പോസ്റ്റ് നൃത്ത വിഡിയോയിൽ ഉള്ളത് അവരുടെ നൃത്ത വിദ്യാലയമായ കലാർപ്പണയിലെ വിദ്യാർഥികൾ ശ്രീവിദ്യ ശൈലേഷ്, അഞ്ജന എന്നിവരാണ്. ഒപ്പമുള്ള കുട്ടിയാണോ നാരായണി എന്നാണു ആരാധകരുടെ സംശയം. പ്രത്യേകിച്ച് ആ പേരുള്ള ഒരാളെ ശോഭന ടാഗ് ചെയ്തിരിക്കുന്നത് കൊണ്ട്.
നാരായണിയെ സ്റ്റേജിൽ കാൻഡിൽ സന്തോഷം എന്നും ശോഭനയെപ്പോലെ തന്നെയാണ് നാരായണി എന്നുമൊക്കെ കമന്റ് ചെയ്യുന്നുണ്ട് ആരാധകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.