നിന്റെ ബുക്ക് എവിടെ? മകളോട് ശോഭന, വീഡിയോ

വൈകുന്നേരം മകളുടെ പഠന കാര്യം തിരക്കി ഇരിക്കുന്ന വീഡിയോ ശോഭന ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്

രക്ഷിതാക്കൾക്ക് പരീക്ഷയായാൽ പിള്ളേരുടെ അടുത്ത് ഇരിക്കാതെ പറ്റില്ലല്ലോ. മറ്റു ജോലിത്തിരക്കുകൾ ഇല്ലെങ്കിൽ ഏതൊരു രക്ഷിതാവും മക്കളുടെ അടുത്തിരുന്ന് അവരുടെ പഠനം എങ്ങനെ പോകുന്നു എന്നൊക്കെ നോക്കുകയും പഠനത്തിൽ സഹായിക്കുകയും ചെയ്യും. അതിപ്പോൾ വലിയ താരമായാലും വലിയ വ്യത്യാസമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ശോഭന.

വൈകുന്നേരം മകളുടെ പഠന കാര്യങ്ങൾ തിരക്കി ഇരിക്കുന്ന വീഡിയോ ശോഭന ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. മകളോട് ബുക്ക് എവിടെയെന്നും പരീക്ഷ ഭാഗങ്ങൾ കംപ്ലീറ്റ് ചെയ്തിട്ടില്ലല്ലോയെന്നും ശോഭന മകളോട് ചോദിക്കുന്നുണ്ട്. ഒപ്പം എല്ലാ മാതാപിതാക്കൾക്കുമുള്ള ഒരു ചെറിയ ഉപദേശം കൂടി ശോഭന വിഡിയോയിൽ നൽകുന്നുണ്ട്.

Read Here: പ്രഭുദേവ വന്നതോടെ എന്‍റെ ആപ്പീസ് പൂട്ടി; സിനിമാനൃത്ത അനുഭവങ്ങളെക്കുറിച്ച് ശോഭന

സിനിമയിൽ സജീവമല്ലെങ്കിലും തന്റെ ഡാൻസ് വിഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു സജീവമായി നിൽക്കുന്ന താരമാണ് ശോഭന. ഇടക്ക് ശോഭന ചെറിയ നൃത്ത ക്ലാസ്സൊക്കെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. എങ്ങനെയാണു നൃത്തം ചെയ്യുമ്പോൾ കൈകൾ കൃത്യമായി ചലിപ്പിക്കേണ്ടത് എന്നായിരുന്നു വീഡിയോ.

ഈ കഴിഞ്ഞ ദിവസം ശോഭനയുടെ ഒരു മോഡേൺ ലുക്കിലുള്ള ചിത്രവും വൈറലായിരുന്നു. പാന്റും ടോപ്പുമണിഞ്ഞ് അൽപ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളിൽ എത്തിയത്. “ഈ പ്രായത്തിലും എന്നാ ഒരിതാ,” എന്ന് അത്ഭുതത്തോടെ കമന്റ് ചെയ്ത് ആരാധകർ ആ ചിത്രം ഏറ്റെടുത്തിരുന്നു.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

Read more: ഈ പ്രായത്തിലും എന്നാ ഒരിതാ; ശോഭനയുടെ പുതിയ ലുക്കിന് കയ്യടിച്ച് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana with her daughter latest video goes viral

Next Story
ചങ്ങാതിമാരും ഇഷ്ടരുചികളും; യാത്രാചിത്രങ്ങൾ പങ്കു വച്ച് കീർത്തിkeerthy suresh, കീർത്തി സുരേഷ്, keerthy suresh photos, keerthy suresh latest news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com