scorecardresearch

അന്നൊക്കെ ഇഷ്ടം ക്ലൈമാക്സ് ഗാനമായിരുന്നു, ഇപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്; ചിത്രയുടെ സാമാന്യമായ ആലാപനത്തെ പ്രശംസിച്ച് ശോഭന

ഈയിടെ സിനിമ കണ്ടപ്പോഴാണ് ഈ പാട്ട് എത്ര മനോഹരമാണെന്ന് മനസ്സിലായത്

ഈയിടെ സിനിമ കണ്ടപ്പോഴാണ് ഈ പാട്ട് എത്ര മനോഹരമാണെന്ന് മനസ്സിലായത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
varvanillarum, varvanillarum lyrics, varvanillarum karoke with lyrics, varvanillarum ringtone, manichithrathaZhu songs

'വരുവാനില്ലാരുമീ… അത്രയും മനോഹരമായ വരികൾ…'ഈയിടെ സിനിമ കണ്ടപ്പോഴാണ് ഈ പാട്ട് എത്ര മനോഹരമാണെന്ന് മനസ്സിലായത്.
25 വർഷം മുമ്പ്, ഒരുമുറൈ എന്ന ക്ലൈമാക്സ് ഗാനമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 'പഴം തമിഴ്' എന്ന് തുടങ്ങുന്ന ആഹിരി രാഗത്തിലെ ഗാനവുമായിരുന്നു പിന്നെ ഇഷ്ടം.'

Advertisment

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായ 'മണിച്ചിത്രത്താഴി'ലെ തന്റെ ഇഷ്ട ഗാനങ്ങളെക്കുറിച്ച് ശോഭന പറയുന്നത് ഇങ്ങനെ. 'വരുവാനില്ലാരും' എന്ന മനോഹര ഗാനം താൻ ഇപ്പോഴാണ് തിരിച്ചറിഞ്ഞു അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർ അതിന്റെ സംഗീത മൂല്യം വളരെ മുമ്പു തന്നെ മനസ്സിലാക്കിയിരുന്നു എന്നും ശോഭന കൂട്ടിച്ചേർത്തു.

'ചിത്രാജീയുടെ എത്ര അസാമാന്യമായ ആലാപനം.. എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു… ശ്രീ മധു മുട്ടം മനോഹരമായി എഴുതിയിരിക്കുന്നു,' ശോഭന ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

സംവിധായകൻ ഫാസിൽ 1993-ൽ ചെയ്ത ഒരു സൈക്കോ ത്രില്ലറാണ് 'മണിച്ചിത്രത്താഴ്.' മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിത്രത്തിലെ ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.

Advertisment

ബിച്ചു തിരുമല, മധു മുട്ടം, വാലി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. ജോൺസൺ ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്. 'അക്കുത്തിക്കുത്താനക്കൊമ്പിൽ,' 'വരുവാനില്ലാരുമിന്നൊരുനാളും,' 'പഴം തമിഴ് പാട്ടിഴയും,' 'പലവട്ടം പൂക്കാലം,' 'ഒരു മുറൈ വന്തു പാർത്തായോ,' 'കുംഭം കുളത്തിൽ,' 'ഉത്തുംഗശൈലം,' എന്നിങ്ങനെയുള്ള ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.

R

വരുവാനില്ലാരും: എഴുതിയത് മധു മുട്ടം, ആലാപനം കെ എസ് ചിത്ര: Varuvanillaarum Manichithrathazhu Song Lyrics

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ

പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട-
ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെൻ വഴി-
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ

വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നന്നോ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

കൊതിയോടെ ഓടിച്ചെന്നകലത്താവഴി-
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു

Shobana K S Chithra Manichithrathazhu Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: