/indian-express-malayalam/media/media_files/uploads/2020/02/Shobana-lights-up-third-evening-of-Khajuraho-Dance-Festival.jpg)
വിഖ്യാതമായ ഖജുരാഹോ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ച് മലയാളത്തിന്‍റെ പ്രിയ താരവും നര്‍ത്തകിയുമായ ശോഭന. രാജ്യത്തെ മികച്ച നൃത്തവേദികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഖജുരാഹോ ഫെസ്റ്റിവലിന്‍റെ നാല്പത്തിയേഴാം പതിപ്പിലാണ് ശോഭനയുടെ നൃത്തം അരങ്ങേറിയത്. ഫെസ്റ്റിവലിലിന്റെ മൂന്നാം നാള്‍ നടന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കണ്ട ധാരാളം ആരാധകര്‍ ശോഭനയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി. ഖജുരാഹോയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം തന്‍റെ ഫേസ്ബുക്കില്‍ പങ്കു വച്ചു.
മധ്യപ്രദേശ് സാംസ്കാരിക വകുപ്പിന്റെ കീഴില്‍ ഉസ്താദ് അലാവുദ്ദീൻ ഖാൻ സംഗീത് ഇവാം കല അക്കാദമി സംഘടിപ്പിക്കുന്ന ഖജുരാഹോ നൃത്തോത്സവം മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ മനോഹരമായ ഖജുരാഹോ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിൽ വർഷം തോറും നടക്കുന്ന ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.