scorecardresearch

ഒരു കാലഘട്ടം നെഞ്ചേറ്റിയ മലയാളികളുടെ പ്രിയ നായികയാണ് ഈ പെൺകുട്ടി

എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി

എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി

author-image
Entertainment Desk
New Update
shobana, ശോഭന, Shobana actress, ശോഭന, Shobana films, Shobana childhood photo, Shobana old photos, Indian express malayalam, IE Malayalam

താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം കുട്ടിക്കാല ചിത്രങ്ങളും സ്ക്രീനിന് അപ്പുറത്തെ അവരുടെ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. താരങ്ങളും സമയം കിട്ടുമ്പോഴൊക്കെ ജീവിതത്തിലെ വിശേഷങ്ങളും പഴയകാല ഓർമചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നുത്. അത് മറ്റാരുമല്ല, ശോഭനയാണ്.

Advertisment

'വിടമാട്ടേക്സ്' എന്ന ശോഭനയുടെ ഫാൻ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ശോഭനയുടെ നിരവധി കുട്ടിക്കാല ചിത്രങ്ങൾ പേജിൽ പങ്കുവച്ചിട്ടുണ്ട്.

Read more:മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഈ കുട്ടി ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായിക

Advertisment

Read more: കലിപ്പ് മോഡിൽ അനിയനും സ്നേഹനിധിയായ ചേട്ടനും; ഈ താരങ്ങളെ മനസ്സിലായോ?

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. ഇപ്പോഴും മലയാളസിനിമയിൽ നീണ്ട ഇടവേളകൾക്കു ശേഷം ശോഭന എത്തുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തന്നെ അതിനുദാഹരണം. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒരു ഘടകം. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി. ലോക്ക്‌ഡൗൺ കാലത്തും നൃത്തപരിശീലനവുമായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ നൃത്ത വീഡിയോകളും മറ്റും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: