താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർ എന്നും താൽപ്പര്യമാണ്. ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയായി മാറിയ നടി മീനയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് നടി മീന. 1982ൽ ‘നെഞ്ചങ്ങൾ ‘എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ 45 ൽ ഏറെ ചിത്രങ്ങളിൽ മീന ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹൻലാൽ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു.
Read more: ഒരു കാലഘട്ടം നെഞ്ചേറ്റിയ മലയാളികളുടെ പ്രിയ നായികയാണ് ഈ പെൺകുട്ടി
‘ഒരു പുതിയ കഥൈ’ (1990) എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘സാന്ത്വനം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ൽ അഭിനയിച്ചു. ‘സാന്ത്വന’ത്തിലെ ഉണ്ണീ വാവാവോ എന്ന പാട്ടുകേൾക്കുമ്പോൾ മലയാളികൾ ഇന്നും ഓർക്കുന്ന മുഖങ്ങളിലൊന്നും മീനയുടേതാവും.
വർണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യൻ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികൾ, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു മീന.
ഗ്ലാമർ നായികയായി ‘മുത്തു’ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ പക്വതയുളള അമ്മയായി ‘അവ്വൈ ഷൺമുഖി’യിലും മീന അഭിനയിച്ചു. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അപൂർവ്വം നായികമാരിൽ ഒരാളാണ് മീന. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച മീനയുടെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്ന ‘ദൃശ്യം 2’ ആണ്.
മലയാളത്തിൽ മീന ഏറ്റവും കൂടുതൽ തവണ ഭാഗ്യജോഡിയായി എത്തിയത് മോഹൻലാലിന് ഒപ്പമാകും. വർണപകിട്ട്, ഉദയനാണ് താരം, നാട്ടുരാജാവ്, ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിവയൊക്കെ മോഹൻലാലിനൊപ്പം മീന അഭിനയിച്ച ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ആണ് ഒടുവിൽ റിലീസിനെത്തിയ മീനയുടെ മലയാളചിത്രം.
അമ്മയുടെ വഴിയെ മീനയുടെ മകൾ നൈനിക വിദ്യാസാഗറും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ് ചിത്രം ‘തെറി’യിൽ ബാലതാരമായിട്ടായിരുന്നു നൈനികയും സിനിമ അരങ്ങേറ്റം. കാഴ്ചയിലും രൂപത്തിലുമെല്ലാം കുഞ്ഞു മീനയെ ഓർമ്മിപ്പിക്കുകയാണ് നൈനിക.
2009 ജൂലൈയിലാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്. കഴിച്ചു. പിന്നീട് ദമ്പതികൾ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. 2011 ജനുവരിയിലാണ് മകൾ നൈനികയുടെ ജനനം.
Read more: ശ്രീദേവിക്കൊപ്പമുള്ള ഈ കൊച്ചു പെണ്‍കുട്ടിയെ മനസ്സിലായോ?