scorecardresearch

ഷൈൻ ടോമിന്റെ ഓരോ വികൃതികളേ; അവതാരകയ്ക്ക് ഷർട്ട് ഊരി നൽകാനൊരുങ്ങി താരം

വസ്ത്രം ഇഷ്ടപ്പെട്ടെന്നു പറഞ്ഞ അവതാരയ്ക്ക് ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈൻ ടോം ചാക്കോ

വസ്ത്രം ഇഷ്ടപ്പെട്ടെന്നു പറഞ്ഞ അവതാരയ്ക്ക് ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈൻ ടോം ചാക്കോ

author-image
Entertainment Desk
New Update
Shine Tom Chacko|Viral Video| Interview

അഭിമുഖത്തിനിടെ ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈൻ ടോം ചാക്കോ, Photo: Entertainment Desk/IE Malayalam

സിനിമാപ്രേക്ഷകരുടെ ഇഷ്ട നടനാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിലും മറ്റുമുള്ള തന്റെ പെരുമാറ്റം കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട് താരം. അതുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളും ഷൈൻ അഭിമുഖീകരിച്ചു. ഇപ്പോഴിതാ ഒരു തെലുങ്ക് അഭിമുഖത്തിനിടെ ഷൈൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Advertisment

പുതിയ ചിത്രമായ 'രംഗബാലി'യുടെ പ്രമോഷനെത്തിയതാണ് ഷൈൻ. അഭിമുഖത്തിനിടയിൽ ഷൈനിന്റെ ഷർട്ട് ഇഷ്ടമായെന്ന് അവതാരക പറഞ്ഞതിനു പിന്നാലെയാണ് താരം ഈ പ്രവർത്തി ചെയ്തത്. ഷൈൻ ഷർട്ട് അഴിക്കാൻ ഒരുങ്ങിയപ്പോൾ അവതാരക തനിക്ക് ഇഷ്ടമായെന്ന് ആവർത്തിക്കുന്നുണ്ട്. താൻ ഷർട്ട് തരാം പക്ഷെ അത് താങ്കൾ ധരിക്കണമെന്നാണ് ഷൈനിന്റെ ആവശ്യം. ഷർട്ട് താൻ അണിഞ്ഞ ശേഷം സോഷ്യൽ മീഡിയയിൽ ചിത്രം ഷെയർ ചെയ്യുമെന്നാണ് അവതാരക മറുപടിയായി പറഞ്ഞത്.

&t=1s

ഷൈനിനെ വിമർശിച്ചും പിന്തുണച്ചുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. അഭിമുഖത്തിനിടെയുള്ള ഷൈനിന്റെ ഇത്തരം പ്രവർത്തികൾ പലതവണ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisment

കമൽ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ ഷൈൻ. 2019ൽ പുറത്തിറങ്ങിയ ചിത്രം 'പ്രണയ മീനുകളുടെ കടൽ' ആണ് കമലിന്റെ സംവിധാനത്തിൽ അവസാനമായി റിലീസിനെത്തിയ ചിത്രം. വിവേകാനന്ദൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, മാലാ പാർവതി, മെറീനാ മൈക്കിൾ, സ്വാസിക,മഞ്ജു പിള്ള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: