/indian-express-malayalam/media/media_files/uploads/2023/07/Shine-Tom-car.png)
പുതിയ വാഹനത്തിനൊപ്പം നടൻ ഷൈൻ ടോം ചാക്കോ,Photo: Source/Instagram
സിനിമാപ്രേക്ഷകരുടെ ഇഷ്ട നടനാണ് ഷൈൻ ടോം ചാക്കോ. സോഷ്യൽ മീഡിയയിൽ സജീവമായ ഷൈൻ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷൈനിന്റെ സ്റ്റൈലിസ്റ്റായ സാബ് ക്രിസ്റ്റിയാണ് വീഡിയോ ഷെയർ ചെയ്തത്. മഹീന്ദ്ര ജീപ്പ് ആണ് ഷൈനിന്റെ പുതിയ വാഹനം. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഷൈൻ ഷോറൂമിലെത്തിയത്.
കേക്ക് മുറിച്ച് പ്രിയപ്പെട്ടവർക്ക് നൽകുന്ന ഷൈനിന്റെ അച്ഛനെയും അമ്മയെയും വീഡിയോയിൽ കാണാം. വാഹനത്തിനടുത്ത് നിന്ന് പകർത്തിയ ചിത്രങ്ങളും വീഡിയോയിലുണ്ട്. അനവധി പേരാണ് ഷൈനിന്റെ ഈ പുതിയ നേട്ടത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്.
മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും ഗംഭീരമായ മുന്നേറ്റങ്ങൾ നടത്തുകയാണ് ഷൈൻ ടോം. തെലുങ്ക് ചിത്രം 'രംഗബാലി' ആണ് ഷൈനിന്റെ ഇനി റിലീസിനെത്തുന്നത്. ലൈവ്, അടി എന്നിവയാണ് ഷൈനിന്റേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രങ്ങൾ. കമൽ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ താരം. ആദ്യ കാലങ്ങളിൽ കമലിന്റെ സഹസംവിധായകനായി പ്രവർത്തിച്ച് സിനിമാലോകത്ത് എത്തിയ താരമാണ് ഷൈൻ.
2019ൽ പുറത്തിറങ്ങിയ ചിത്രം ‘പ്രണയ മീനുകളുടെ കടൽ’ ആണ് കമലിന്റെ സംവിധാനത്തിൽ അവസാനമായി റിലീസിനെത്തിയ ചിത്രം. വിവേകാനന്ദൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, മാലാ പാർവതി, മെറീനാ മൈക്കിൾ, സ്വാസിക,മഞ്ജു പിള്ള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉൾകാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.