scorecardresearch

ദുബായില്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; കസ്റ്റിഡിയിലെടുത്ത നടന്‍ ഷൈന്‍ ടോമിനെ വിട്ടയച്ചു

ഷൈനിന്റെ പുതിയ ചിത്രമായ 'ഭാരത സർക്കസി'ന്റെ പ്രമോഷനായി ദുബായിലെത്തിയതായിരുന്നു താരം

ഷൈനിന്റെ പുതിയ ചിത്രമായ 'ഭാരത സർക്കസി'ന്റെ പ്രമോഷനായി ദുബായിലെത്തിയതായിരുന്നു താരം

author-image
Entertainment Desk
New Update
Shine tom chacko, Actor, Photo

ദുബായ്: വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റ‍ഡിയിലെടുത്ത നടന്‍ ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കൊപ്പം ഷൈനിനെ വിട്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Advertisment

ഷൈനിന്റെ പുതിയ ചിത്രമായ 'ഭാരത സർക്കസി'ന്റെ പ്രമോഷനായി ദുബായിലെത്തിയായിരുന്നു താരം. ദുബായിൽനിന്ന് കേരളത്തിൽ മടങ്ങുന്നതിനിടയിലാണ് ഷൈൻ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഷൈനിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധികൃതർ താരത്തെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നുയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഷൈനൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് താരങ്ങൾ കേരളത്തിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ടുകൾ

സോഹൻസീനു ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'ഭാരത സർക്കസ്'. ഷൈൻ ടോം ചാക്കോ, എം എ നിഷാദ്, ബിനു പപ്പു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഡിസംബർ 9 നാണ് തിയേറ്ററുകളിലെത്തിയത്.

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: