scorecardresearch

എന്റെ പ്രിയപ്പെട്ടവൾ; സഹോദരിക്കൊപ്പം സംവൃത

സഹോദരി സഞ്ജുക്തയ്ക്കു പിറന്നാളാശംസകൾ അറിയിച്ചു കൊണ്ടുള്ള ചിത്രമാണ് സംവൃത പങ്കുവച്ചിരിക്കുന്നത്.

എന്റെ പ്രിയപ്പെട്ടവൾ; സഹോദരിക്കൊപ്പം സംവൃത

അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

സഹോദരി സഞ്ജുക്തയ്ക്കു പിറന്നാളാശംസകൾ അറിയിച്ചു കൊണ്ടുള്ള ചിത്രമാണ് സംവൃത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “എന്റെ ആത്മാർത്ഥ സുഹൃത്ത് , സഹോദരിയ്ക്കു പിറന്നാളാംശംസകളെ”ന്നാണ് ചിത്രം ഷെയർ ചെയ്തുകൊണ്ട് സംവൃത കുറിച്ചത്. ലണ്ടനിൽ വച്ച് പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Samvritha sunil shares photo with sister birthday wish