/indian-express-malayalam/media/media_files/uploads/2019/07/shilpa-shetty.jpg)
യൂറോപ്പിലെ അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കിടുന്ന തിരക്കിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഇതിനിടെ അവധിക്കാലത്തിന്റെ ഒരു ത്രോബാക്ക് വീഡിയോ
താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവിടെ മെര്‍ലിന്‍ മണ്‍റോയുടെ ശൈലി അനുകരിക്കാൻ ശ്രമിച്ചതാണോ അതോ സംഭവിച്ചതാണോ എന്നാണ് ആരാധർക്ക് സംശയം.
'എന്റെ മെർലിൻ മൺറോ മൊമെന്റ്' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം കാറ്റിൽ പറക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ക്രൂയിസ് കപ്പലിൽ വച്ചാണ് സംഭവം.
Read More: പ്രണയപൂർവ്വം ശിൽപയും രാജ് കുന്ദ്രയും; ലണ്ടൻ യാത്രാ ചിത്രങ്ങൾ
ഭർത്താവ് രാജ് കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ ശിൽപ ഷെട്ടി അടുത്തിടെ പങ്കുവച്ചിരുന്നു. അവധി ആഘോഷങ്ങൾക്കിടയിൽ ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങൾ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.
ലണ്ടൻ തെരുവിൽ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ശിൽപ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us