ഭർത്താവ് രാജ്‌ കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. അവധി ആഘോഷങ്ങൾക്കിടയിൽ ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങൾ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.

Read More: പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചവൾ; ശിൽപ ഷെട്ടിയുടെ ഫിറ്റ്നസ്സിനെ അഭിനന്ദിച്ച് ഭർത്താവ്

ലണ്ടൻ തെരുവിൽ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ശിൽപ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

രാജ് കുന്ദ്രയുമായുള്ള ബന്ധത്തെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ ശിൽപ ഷെട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘കുന്ദ്രയുടെ പക്കല്‍ എനിക്കായി കുറച്ചു സാധനങ്ങള്‍ ഉണ്ടായിരുന്നു. അത് തരാന്‍ വേണ്ടി മാത്രം അദ്ദേഹം ലണ്ടനില്‍ നിന്നും മുംബൈയിലെത്തി. ആദ്യ ദിവസം വളരെ വര്‍ണാഭമായൊരു ബാഗ് അദ്ദേഹം എനിക്ക് അയച്ചു തന്നു. അടുത്ത ദിവസം മറ്റൊരു ബാഗ് അയച്ചു,’ ശില്‍പയുടെ വാക്കുകൾ.

പക്ഷെ ശിൽപയ്ക്ക് ഇത്തരം കാര്യങ്ങളിൽ താത്പര്യമില്ലായിരുന്നു. ‘ഉടന്‍ തന്നെ ഞാന്‍ ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ചു. എനിക്ക് മുംബൈ വിട്ട് ലണ്ടനിലേക്ക് വരാന്‍ താത്പര്യമില്ലെന്നും അതുകൊണ്ടുതന്നെ നമുക്കിടയില്‍ ഒന്നും സംഭവിക്കില്ലെന്നും ഞാന്‍ കുന്ദ്രയോടു പറഞ്ഞു. ആ സമയത്ത് ഞാന്‍ വിവാഹം കഴിച്ച് സെറ്റില്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു താനും അങ്ങനെ ആലോചിക്കുന്നുവെന്ന്. അദ്ദേഹം മുംബൈയിലെ തന്റെ മേല്‍വിലാസം എനിക്ക് തരികയും, അങ്ങോട്ട് വരാന്‍ പറയുകയും ചെയ്തു. അങ്ങനെയാണ് ഈ ബന്ധം ആരംഭിക്കുന്നത്.’ ഒടുവിൽ 2009 നവംബർ 22നാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook