/indian-express-malayalam/media/media_files/uploads/2022/09/Asif-Ali-Alphonse-Puthren.jpg)
നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. 'പ്രേമം' കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോന്‍സ് പുതിയ ചിത്രം 'ഗോൾഡു'മായി എത്തുമ്പോൾ ആരാധകരും വലിയ കാത്തിരിപ്പിലാണ്.
പൃഥ്വിരാജ്, നയൻതാര, അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ഗോൾഡ്.
ആസിഫും അൽഫോൺസ് പുത്രനും പരസ്പരം അറിയാതിരുന്ന ഒരു കാലത്ത് അൽഫോൺസ് അവിചാരിതമായി ആസിഫിന്റെ വീടു സന്ദർശിക്കാനിടയായ സംഭവം ഓർക്കുകയാണ് നടൻ ഷറഫുദ്ദീൻ.
"ആസിഫ് അലി സിനിമയിൽ വന്ന് ആദ്യമായി വാങ്ങിച്ച ഒരു ഫിയറ്റുണ്ട്. അതിന്റെ സെയിൽസ് എക്സിക്യൂട്ടീവ് ഞാനായിരുന്നു. ആസിഫിന് കാർ കൊണ്ടുപോയി കൊടുത്തത് ഞാനാണ്. അന്ന് ആസിഫിന്റെ ഉമ്മയെ കാർ കാണിക്കാനായി തൊടുപുഴ വീട്ടിൽ പോകുകയാണ്, ആലുവ വഴി. അപ്പോൾ എന്റെ രണ്ടു കൂട്ടുകാരും ഒപ്പം കൂടി. വാ തൊടുപുഴ വരെ ഒന്ന് പോയിട്ട് വരാമെന്ന് ഞാൻ ക്ഷണിച്ചിട്ട് വന്നവരാണ്. അത് അൽഫോൺസ് പുത്രനും കൃഷ്ണശങ്കറും ആയിരുന്നു. അന്നവർ ആരുമല്ല.
വർഷങ്ങൾക്കു ശേഷം വൈറസിന്റെ സെറ്റിൽ വച്ച് ഞാനിത് ആസിഫിനോട് പറഞ്ഞപ്പോൾ, അൽഫോൺസ് പുത്രൻ എന്റെ വീട്ടിൽ വന്നിട്ടുണ്ടോ, ശ്ശെ! എന്നായിരുന്നു ആസിഫിന്റെ പ്രതികരണം. " ഷറഫുദ്ദീൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.