scorecardresearch

നിങ്ങൾ പോയെന്ന് വിശ്വസിക്കാനാവുന്നില്ല അപ്പാ; അച്ഛന്റെ വേർപാടിൽ മനം നൊന്ത് ശാന്തികൃഷ്ണ

ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

author-image
WebDesk
New Update
Shanthi krishnas father R Krishnan passed away

അച്ഛന്റെ വേർപാടിന്റെ നടുക്കത്തിലാണ് നടി ശാന്തികൃഷ്ണ. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ശാന്തികൃഷ്ണയുടെ പിതാവ് ആർ കൃഷ്ണൻ (92) അന്തരിച്ചത്. ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങളോട് മല്ലിടുകയായിരുന്നു അദ്ദേഹം, അതിനിടയിൽ കോവിഡ് ബാധിച്ചതാണ് മരണകാരണം.

Advertisment

അച്ഛന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ശാന്തികൃഷ്ണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാൻ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങൾ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു," അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശാന്തികൃഷ്ണ കുറിച്ചതിങ്ങനെ.

പാലക്കാട്ടെ അയ്യർ കുടുംബാംഗമാണ് ആർ കൃഷ്ണൻ. ഭാര്യ ശാരദ. ശാന്തികൃഷ്ണയെ കൂടാതെ ശ്രീരാം, സതീഷ്, പ്രശസ്ത തമിഴ് സംവിധായകർ സുരേഷ് കൃഷ്ണ എന്നിങ്ങനെ മൂന്നു മക്കൾ കൂടിയുണ്ട്.

Advertisment

വിവാഹശേഷം സിനിമയിലേക്ക് മടങ്ങിവരാൻ തനിക്ക് പ്രചോദനമായത് അച്ഛനമ്മമാരുടെ ജീവിതമാണെന്ന് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ശാന്തികൃഷ്ണ പറഞ്ഞിരുന്നു. "എന്റേതായൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നി. സാമ്പത്തികപരമായി സ്വയംപര്യാപ്ത കൈവരിക്കുക എന്ന് എല്ലാ സ്ത്രീകളെ സംബന്ധിച്ചും വളരെ പ്രധാനമായ കാര്യമാണ്. വർഷങ്ങൾ കൊണ്ടാണ് ഞാനത് പഠിച്ചത്. വിവാഹശേഷമാണ് അച്ഛൻ അമ്മയെ സംഗീതം പഠിപ്പിക്കുന്നത്. അങ്ങനെയൊരു അച്ഛനും അമ്മയ്ക്കും പിറന്നുവെന്നതാണ് എന്റെ ഭാഗ്യം. വിവാഹത്തോടെ എല്ലാം വിട്ടുകളയുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല,"ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ രണ്ടാം വരവിനെക്കുറിച്ച് ശാന്തികൃഷ്ണ പറഞ്ഞതിങ്ങനെ.

Read moreL: ‘ഒരുകാലത്ത് ശാന്തി കൃഷ്ണയെന്നാൽ മലയാളികൾക്ക് സെറ്റും മുണ്ടുമായിരുന്നു’

Covid Death Father Malayalam Actress Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: