scorecardresearch

ഷെയിന്‍ നിഗത്തോട് ജോബി ജോര്‍ജ്ജ് മാപ്പ് പറഞ്ഞു; തര്‍ക്കം ഒത്തുതീര്‍പ്പായി

കരാര്‍ അനുസരിച്ചുള്ള 16 ലക്ഷം രൂപ ഉടനെ ഷെയ്നിന് ജോബി നല്‍കും

കരാര്‍ അനുസരിച്ചുള്ള 16 ലക്ഷം രൂപ ഉടനെ ഷെയ്നിന് ജോബി നല്‍കും

author-image
Entertainment Desk
New Update
Shane Nigam, ഷെയ്ന്‍ നിഗം, Shane Nigam Death Threat, ഷെയ്ന്‍ നിഗം വധ ഭീഷണി,Joby George, ജോബി ജോര്‍ജ്, Shane Nigam Joby George, ie malayalam, Joby George response, Shane nigam live

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തുതീര്‍ന്നത്. കരാര്‍ അനുസരിച്ചുള്ള 16 ലക്ഷം രൂപ ഉടനെ ഷെയ്നിന് ജോബി നല്‍കും. ഷെയ്നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി ജോര്‍ജ് മാപ്പ് പറഞ്ഞു. നിർമാണത്തിലുള്ള രണ്ടുചിത്രങ്ങൾ കരാർപ്രകാരം പൂർത്തീകരിക്കാൻ ഷെയിനിനോട് ആവശ്യപ്പെടുമെന്നും ഷെയിനും ജോബിയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment

നിർമാതാവിൽനിന്നു വധഭീഷണി നേരിടുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഷെയ്ൻ രംഗത്തെത്തിയത്. ഒന്നാം ഷെഡ്യൂൾ പൂർത്തിയായശേഷം മറ്റൊരു സിനിമയ്ക്ക് വേണ്ടി ഗെറ്റ് അപ് ചേഞ്ച് ചെയ്തപ്പോൾ നിർമാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് ഷെയ്നിന്റെ ആരോപണം.

Read Also: മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ച് തര്‍ക്കവിഷയം; അഭിനയിക്കാന്‍ ഒന്നര ലക്ഷം രൂപ ചോദിച്ചു: ടൊവിനോ

ജോബി ജോര്‍ജിന്റെ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വെയില്‍’. ഷെയ്ന്‍ നായകനാവുന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിട്ടാണ് നിശ്ചയിച്ചത്. എന്നാല്‍ 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതോടെ അടുത്ത ചിത്രമായ ‘കുര്‍ബാനി’യുടെ ലൊക്കേഷനിലേക്കായി ഷെയ്ന്‍ പോയി. ‘വെയിലി’ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു.

Advertisment

എന്നാല്‍ ‘കുര്‍ബാനി’യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി’ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ പറയുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെ ഇക്കാര്യം ആവർത്തിച്ചുകൊണ്ട് ഷെയ്ൻ രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയം ചൂണ്ടികാട്ടി താര സംഘടനയായ അമ്മയ്ക്കും ഷെയ്ൻ പരാതി നൽകിയിട്ടുണ്ട്.

Read Also: മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസെടുത്തു

എന്നാൽ താൻ വധഭീഷണി മുഴക്കി എന്ന ആരോപണം ജോബി നിഷേധിക്കുകയായിരുന്നു. നാലേ മുക്കാൽ കോടിയിലേറെ രൂപ മുടക്കി എടുക്കുന്ന ചിത്രമാണ് ‘വെയില്‍’ എന്നും എന്നാൽ ഇപ്പോൾ ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുന്നുവെന്നും ജോബി ജോർജ് പറഞ്ഞു. “30 ലക്ഷം രൂപയോളം പ്രതിഫലമായി ഷെയ്നിനു നൽകിയതാണ്. ഇപ്പോൾ പ്രതിഫലം കൂട്ടിചോദിക്കുന്നു. 40 ലക്ഷം പ്രതിഫലം വേണമെന്നാണ് ഷെയ്ൻ ആവശ്യപ്പെടുന്നത്,” ജോബി ജോർജ് പറയുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയതായി ജോബി ജോര്‍ജ് പറഞ്ഞു.

Amma Shane Nigam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: