/indian-express-malayalam/media/media_files/uploads/2019/09/shane-nigam-olu-stills.jpg)
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനൊപ്പം സഹകരിക്കില്ലെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ നടപടിക്കെതിരെ മറ്റ് സംഘടനകൾ. ഷെയ്ന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു നടനെ വിലക്കുന്ന നിലപാടിനോട് മറ്റ് സംഘടനകള്‍ക്ക് യോജിപ്പില്ല. താരസംഘടനയായ അമ്മയും ഷെയ്‌നിന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഷെയ്ന്‍ നിഗം നല്‍കിയ പരാതി ഷെയ്‌ന്റെ സാന്നിധ്യത്തില്‍ നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഷെയ്ന്‍ മുടിമുറിച്ചതിനെ ന്യായീകരിക്കില്ലെന്നും അത് തെറ്റ് തന്നെയാണെന്നും ഇടവേള ബാബു പറഞ്ഞു. എന്നാല്‍, താരത്തെ വിലക്കിയ നടപടിയോട് അമ്മയ്ക്ക് യോജിപ്പില്ലെന്നും ഇടവേള ബാബു വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വിലക്കല്ലെന്ന് ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും പറഞ്ഞു.
Read Also: Horoscope Today November 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഷെയ്‌ൻ നിഗത്തിന്റെ അമ്മ കഴിഞ്ഞ ദിവസം താരസംഘടനയുടെ ഭാരവാഹികളെ കണ്ടിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്‌ൻ നിഗത്തിന്റെ അമ്മ ഇടവേള ബാബുവിന് കത്ത് നൽകി. ഷെയ്‌ന്റെ താൽപര്യത്തിനനുസരിച്ചാണ് താരസംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. താരസംഘടനയിൽ പ്രതീക്ഷയുണ്ടെന്നും എല്ലാ കാര്യങ്ങളും കത്തിൽ പറഞ്ഞിട്ടുണ്ടെന്നും ഷെയ്‌ന്റെ അമ്മ വ്യക്തമാക്കി.
ചർച്ച നടത്തുന്നതിനെ നിർമാതാക്കളുടെ സംഘടന എതിർക്കുന്നില്ല. എന്നാൽ, ചർച്ചയ്ക്ക് മുൻപ് ഷെയിൻ പാതിവഴിയിൽ ഉപേക്ഷിച്ച സിനിമകളുടെ ഡബിങ് പൂർത്തിയാക്കണമെന്നാണ് നിർമാതാക്കളുടെ പ്രധാന ആവശ്യം. ഷെയ്‌ൻ നിഗം അതിനു തയ്യാറാകുകയാണെങ്കിൽ 'അമ്മ'യുടെ നേതൃത്വത്തിൽ നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടക്കും.
Read Also: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി
ഷെയ്നിന്റെ കുടുംബത്തിന്റെ പരാതി ലഭിച്ചുവെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പ്രതികരിച്ചു. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.