/indian-express-malayalam/media/media_files/uploads/2023/04/Shah-Rukh-Khan-family.jpg)
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കുടുംബചിത്രമാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. ഏറെ നാളുകൾക്കു ശേഷമാണ് ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പമുള്ള ഷാരൂഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചുപേരുമൊന്നിച്ചുള്ള ഈ എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഗൗരിഖാന്റെ 'മൈ ലൈഫ് ഇൻ ഡിസൈൻ' എന്ന കോഫി ടേബിൾ ബുക്കിനു വേണ്ടി ഷൂട്ട് ചെയ്തതാണ് ഈ ചിത്രങ്ങൾ. അപൂർവ്വ കുടുംബചിത്രങ്ങൾക്കൊപ്പം ഷാരൂഖിന്റെ മുംബൈ വസതിയായ മന്നത്തിന്റെ ഇതുവരെ കാണാത്ത ചിത്രങ്ങളും പുസ്തകത്തിലുണ്ടാവും.
കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഏവരും ധരിച്ചിരിക്കുന്നത്. മക്കൾക്കൊപ്പം ഷാരൂഖ് പ്രത്യേകം പ്രത്യേകമിരിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.
പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ച ഗൗരിയുടെ പുസ്തകം ഏപ്രിൽ 17നാണ് പുറത്തിറങ്ങിയത്. ഈ കോഫി ടേബിൾ ബുക്കിൽ ഷാരൂഖിന്റെ മുഖവുരയുണ്ട്. “ഗൗരി സാധാരണയായി ക്ലൈന്റുകൾക്ക് വേണ്ടിയുള്ള അവളുടെ ഡിസൈനുകൾ എന്നോടു പങ്കിടാറില്ല, ക്ലൈന്റുകളുടെ സ്വകാര്യത മാനിച്ചുകൊണ്ട്. അതിനാൽ, അവൾ അവളുടെ പുസ്തകത്തിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കാണാൻ ഞാൻ ആവേശത്തിലാണ്,” ഷാരൂഖ് മുഖവുരയിൽ കുറിച്ചു.
ഖാൻ കുടുംബത്തിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും അവരുടെമുംബൈ വസതിയായ മന്നത്തിന്റെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന പെൻഗ്വിനിന്റെ ഔദ്യോഗിക സൈറ്റ് പരാമർശിക്കുന്നു.
“ഗൗരിയുടെ കോഫി ടേബിൾ ബുക്കിൽ, മൈ ലൈഫ് ഇൻ ഡിസൈനിൽ, ഒരു ഡിസൈനർ എന്ന നിലയിൽ തന്റെയും അവളുടെ കുടുംബത്തിന്റെയും-ഷാരൂഖ്, ആര്യൻ, സുഹാന, അബ്രാം എന്നിവരുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങൾ സഹിതം ചാർട്ട് ചെയ്യുന്നു. അവളുടെ മുംബൈ വസതിയായ മന്നത്തിന്റെ കാണാത്ത ചിത്രങ്ങളും അതിലേക്ക് കടന്നുപോയ ഡിസൈൻ ചിന്താ പ്രക്രിയകളും മറ്റ് പ്രധാന പ്രോജക്റ്റുകളും പുസ്തകത്തിന്റെ ഭാഗമാണ്. ആ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും ഡിസൈനിന്റെ ആകർഷകവും പ്രചോദനാത്മകവുമായ ലോകത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുമുള്ള നുറുങ്ങുകൾ ഗൗരി പങ്കിടുന്നു."
ആലിയ ഭട്ട്, രൺബീർ കപൂർ, ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ, അഭിനേതാക്കളായ കത്രീന കൈഫ്, സിദ്ധാർത്ഥ് മൽഹോത്ര, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ബോളിവുഡ് വ്യക്തിത്വങ്ങൾക്കായി ഗൗരി ഖാൻ ഡിസൈനുകൾ ഒരുക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.