scorecardresearch

അർദ്ധരാത്രി 'മന്നത്തിൽ' പ്രത്യക്ഷപെട്ട്‌ ഷാരൂഖ്; പിറന്നാൾ ദിനത്തിൽ കിംഗ് ഖാനെ കണ്ട സന്തോഷത്തിൽ ആരാധകർ

അർദ്ധരാത്രി വീടിനു മുന്നിൽ തടിച്ചുകൂടിയ ആരാധകരെ കാണാൻ മകൻ അബ്രാമിനൊപ്പമാണ് ഷാരൂഖ് എത്തിയത്

അർദ്ധരാത്രി വീടിനു മുന്നിൽ തടിച്ചുകൂടിയ ആരാധകരെ കാണാൻ മകൻ അബ്രാമിനൊപ്പമാണ് ഷാരൂഖ് എത്തിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
shahrukh khan, shahrukh khan birthday

ബോളിവുഡിന്റെ താരം ഷാരൂഖ് ഖാൻ തന്റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. എല്ലാ വർഷവും ഷാരൂഖിനെ ഒന്നു കാണാനും പിറന്നാൾ ആശംസകൾ നേരാനുമായി താരങ്ങൾ മുംബൈയിലെ താരത്തിന്റെ വസതിയായ മന്നത്തിനു മുന്നിൽ തടിച്ചുകൂടാറുണ്ട്. ഇത്തവണയും ആരാധകർ ആ പതിവു മുടക്കിയില്ല. തന്നെ കാണാനും ആശംസകൾ അറിയിക്കാനുമെത്തിയ ആരാധകരെ കാണാൻ മന്നത്തിനു മുകളിലൊരുക്കിയ ഡക്കിൽ ഷാരൂഖ് പ്രത്യക്ഷപ്പെട്ടു. ആൾക്കൂട്ടത്തെ കൈവീശി കാണിച്ച താരം തന്റെ ട്രേഡ് മാർക്ക് സ്റ്റൈലിൽ അവർക്ക് നന്ദി പറയുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. കറുപ്പു വസ്ത്രങ്ങൾ ധരിച്ചെത്തിയ ഷാരൂഖിനൊപ്പം ഇളയമകൻ അബ്രാമും ഉണ്ടായിരുന്നു.

Advertisment
publive-image

മകൻ അബ്രാമിനൊപ്പം മന്നത്തിനു വെളിയിലെത്തിയ ഷാരൂഖ് ഖാൻ (Photo: Varinder Chawla)

നാല് വർഷങ്ങൾക്ക് ശേഷം 'പത്താൻ' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് താരം. ഷാരൂഖിന് പിറന്നാൾ സമ്മാനമായി അണിയറപ്രവർത്തകർ 'പത്താന്റെ' ടീസറും റിലീസ് ചെയ്തിട്ടുണ്ട്. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് പത്താനിൽ ഷാരൂഖിന്റെ സഹതാരങ്ങൾ. സിദ്ധാർത്ഥ് ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

രാജ് കുമാർ ഹിരാനിയുടെ 'ഡുങ്കി', ആറ്റ്‌ലിയുടെ 'ജവാൻ' എന്നിവയാണ് അണിയറയിൽ പുരോഗമിക്കുന്ന ഷാരൂഖ് ചിത്രങ്ങൾ. ആനന്ദ് എൽ റായിയുടെ 'സീറോ' (2018) ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രം. 'സീറോ' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. അതിനെ തുടർന്ന് സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് മികച്ച ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു താരം.

Birthday Shahrukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: