/indian-express-malayalam/media/media_files/uploads/2019/06/shah-rukh-khan-son.jpg)
ആരാധകര്‍ വളരെയധികം ആകാംക്ഷയോടെയാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരുന്നത് കാത്തിരിക്കുന്നത്. എന്നാല്‍ ആ കാത്തിരിപ്പ് നീളുമെന്നാണ് തോന്നുന്നത്. ആനന്ദ് എല്‍ റായുടെ സീറോയിലാണ് ഷാരൂഖ് ഖാന്‍ അവസാനം അഭിനയിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമാണ് നേരിട്ടത്. ഇതോടെ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഷാരൂഖ്.
View this post on InstagramAnother sweet picture from AbRam’s birthday party... #fathersloveoverload
A post shared by Shah Rukh Khan (@iamsrk) on
പുതിയ ചിത്രങ്ങളുടെയൊന്നും കരാറുകളില്‍ ഷാരൂഖ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നതിനാല്‍ പുതിയ ചിത്രങ്ങളിലൊന്നും ഒപ്പുവയ്ക്കാന്‍ തോന്നുന്നില്ല എന്നാണ് ഷാരൂഖ് പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
'നിലവില്‍ എനിക്ക് സിനിമയൊന്നും ഇല്ല. ഒരു സിനിമയിലും ഞാനിപ്പോള്‍ അഭിനയിക്കുന്നുമില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോഴേക്കും അടുത്ത സിനി തുടങ്ങുകയും പിന്നെ മൂന്നോ നാലോ മാസത്തേക്ക് തിരക്കാകുകയുമാണ് പതിവ്. പക്ഷെ ഇത്തവണ എനിക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. എന്റെ ഹൃദയം എന്നെ അതിന് അനുവദിച്ചില്ല. എനിക്കെന്തോ കൂടുതല്‍ സമയമെടുക്കാനും സിനിമകള്‍ കാണാനും കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ തോന്നി. എന്റെ കുട്ടികള്‍ അവരുടെ കോളേജ് കാലഘട്ടത്തിലാണ്. എന്റെ മകള്‍ കോളേജിലാണ്. മകന്റെ പഠനം തീരാറായി. എനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.'
നേരത്തേ ബഹിരാകാശയാത്രികന്‍ രാകേശ് ശര്‍മ്മയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഷാരൂഖിന് പകരം വിക്കി കൗശലിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തു.
Read More: 'സീറോ' പരാജയപ്പെട്ടാല്‍ കുറച്ചു കാലത്തേക്ക് എനിക്ക് സിനിമ കിട്ടില്ലായിരിക്കാം: ഷാരൂഖ്
അതേസമയം രാജ്കുമാര്‍ ഹിരാനിയുടടെ പുതിയ ചിത്രത്തില്‍ കിങ് ഖാന്‍ അഭിനയിക്കുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രം ഒരു പ്രണയകഥ ആയിരിക്കുമെന്നും രാജ്കുമാര്‍ ഹിരാനിയും ഷാരൂഖ് ഖാനും ചേര്‍ന്നായിരിക്കും നിര്‍മ്മാണം എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ആയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us