scorecardresearch

കപിൽ ദേവിന് രോഗശാന്തി നേർന്ന് ബോളിവുഡ്

എത്രയും പെട്ടെന്ന് സുഖമായി വരൂ പാജി. നിങ്ങളുടെ ബാറ്റിങ്ങിന്റേയും ബോളിങ്ങിന്റേയും അത്രയും വേഗത്തിൽ രോഗശാന്തി നേരുന്നു എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്

എത്രയും പെട്ടെന്ന് സുഖമായി വരൂ പാജി. നിങ്ങളുടെ ബാറ്റിങ്ങിന്റേയും ബോളിങ്ങിന്റേയും അത്രയും വേഗത്തിൽ രോഗശാന്തി നേരുന്നു എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്

author-image
Entertainment Desk
New Update
kapil dev, kapil dev health, kapil dev heart attack, kapil dev latest, ranveer singh kapil dev, shah rukh khan kapil dev, kapil dev health, ranveer singh, kapil dev news

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവിന് രോഗശാന്തി നേർന്ന് ബോളിവുഡ് താരങ്ങൾ. ഷാരൂഖ് ഖാൻ, രൺവീർ സിങ് റിച്ച ഛദ്ദ തുടങ്ങിയവർ കപിൽ ദേവിന്റെ പെട്ടെന്നുള്ള​ തിരിച്ചുവരവിനായി പ്രാർഥിക്കുന്നതായി അറിയിച്ചു.

Advertisment

ഡൽഹിയിലെ സുന്ദർ നഗർ പ്രദേശത്ത് താമസിക്കുന്ന കപിൽ ദേവിനെ നെഞ്ചുവേദനയെത്തുടർന്ന് വ്യാഴാഴ്ച ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ‌്യൂട്ട് അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

'' എത്രയും പെട്ടെന്ന് സുഖമായി വരൂ പാജി. നിങ്ങളുടെ ബാറ്റിങ്ങിന്റേയും ബോളിങ്ങിന്റേയും അത്രയും വേഗത്തിൽ രോഗശാന്തി നേരുന്നു'' എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്.

Read More: നെഞ്ചുവേദന; കപിൽ ദേവ് ആശുപത്രിയിൽ, അടിയന്തര ശസ്‌ത്രക്രിയ

''എന്റെ ഏറ്റവും പ്രധാനിയായ മനുഷ്യന് പെട്ടെന്നുള്ള രോഗശാന്തി നേരുന്നു'' എന്നാണ് രൺവീർ സിങ് ആശംസിച്ചത്. പെട്ടെന്ന് സുഖം പ്രാപിക്കൂ സർ എന്ന് റിച്ച ഛദ്ദയും പറഞ്ഞു.

Advertisment

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത ഒരു ഹ്രസ്വ പ്രസ്താവനയിൽ ദേവ് തന്റെ കുടുംബത്തിന് നൽകിയ പരിഗണനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ചു.

“എല്ലാ സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി. നിങ്ങളുടെ ആശംസകൾ എന്നെ അമ്പരപ്പിച്ചു. ഞാൻ വീണ്ടെടുക്കലിന്റെ പാതയിലാണ്,” പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപിൽ ദേവ്. 1983 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ കപിൽ ദേവ് ആയിരുന്നു നായകൻ. ഇന്ത്യയ്‌ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകനെന്ന വിശേഷണം കപിലിന് സ്വന്തം. 1983 ൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷവും കമന്ററി രംഗത്ത് സജീവമാണ് കപിൽ ദേവ്.

Read in English: Shah Rukh Khan, Ranveer Singh and others wish speedy recovery to Kapil Dev

Kapil Dev Bollywood Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: