ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. കപിലിനെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read Also: വാട്സാപ്പ് ചാറ്റ് എന്നേക്കുമായി മ്യൂട്ട് ചെയ്യണോ? വഴിയുണ്ട്
കപിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം കായിക പ്രേമികൾ ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. ഹർഷ ഭോഗ്ലെ അടക്കമുള്ള പ്രമുഖർ കപിൽ അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തട്ടെ എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Wishing the big-hearted, mighty Kapil Dev a speedy recovery. So much more to do.
— Harsha Bhogle (@bhogleharsha) October 23, 2020
Wishing u speedy recovery sir @therealkapildev …
— Saina Nehwal (@NSaina) October 23, 2020
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപിൽ ദേവ്. 1983 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ കപിൽ ദേവ് ആയിരുന്നു നായകൻ. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകനെന്ന വിശേഷണം കപിലിന് സ്വന്തം. 1983 ൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും കമന്ററി രംഗത്ത് സജീവമാണ് കപിൽ ദേവ്.