scorecardresearch

‘ഞാനൊരു മുസ്‌ലിം, എന്റെ ഭാര്യ ഹിന്ദു, എന്റെ കുട്ടികൾ ഹിന്ദുസ്ഥാൻ’

എന്റെ മകൾ ഒരിക്കൽ എന്റെ അടുത്ത് വന്ന് ചോദിച്ചു ‘എന്താണ് നമ്മുടെ മതം?’ എന്ന്

എന്റെ മകൾ ഒരിക്കൽ എന്റെ അടുത്ത് വന്ന് ചോദിച്ചു ‘എന്താണ് നമ്മുടെ മതം?’ എന്ന്

author-image
Entertainment Desk
New Update
shah rukh khan, ie malayalam

തന്റെ വീട്ടിൽ മതം ഒരിക്കലുമൊരു ചർച്ചാ വിഷയം ആകാറില്ലെന്ന് ആവർത്തിച്ച് ബോളിവുഡിന്റെ കിങ് ഖാൻ. മതം ഏതെന്ന് എഴുതേണ്ട എല്ലാ ഫോമുകളിലും തന്റെ മക്കൾ 'ഇന്ത്യൻ' എന്നാണ് എഴുതുന്നതെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

Advertisment

Read More: മൈസൂർ പാക്കില്ലാതെ ഇങ്ങോട്ട് വരണ്ട; രൺവീറിനോട് ദീപികയ്ക്ക് ഇതേ പറയാനുള്ളൂ

"ഞങ്ങൾ വീട്ടിൽ ഒരിക്കലും ഹിന്ദു-മുസ്‌ലിം ചർച്ചകൾ നടത്താറില്ല. ഞാനൊരു മുസ്‌ലിം ആണ്. എന്റെ ഭാര്യ ഒരു ഹിന്ദുവും എന്റെ മക്കൾ ഹിന്ദുസ്ഥാനും. സ്കൂളിൽ ചേരുന്ന സമയത്ത് അവർക്ക് മതം ഏതെന്ന് എഴുതേണ്ടിവന്നു. എന്റെ മകൾ ഒരിക്കൽ എന്റെ അടുത്ത് വന്ന് ചോദിച്ചു ‘എന്താണ് നമ്മുടെ മതം?’ എന്ന്. ഞാൻ അവളുടെ ഫോമിൽ എഴുതിയത് ഞങ്ങൾ ഇന്ത്യക്കാരാണെന്നും ഞങ്ങൾക്ക് മതമില്ലെന്നും ആയിരുന്നു," ഡാൻസ് പ്ലസ് 5 ഷോയിലെത്തിയ ഷാരൂഖ് പറഞ്ഞു.

Advertisment

തന്റെ വീടിനുള്ളിൽ ഒരിക്കലും മതം അടിച്ചേൽപ്പിക്കാറില്ലെന്നും അവർ എല്ലാ ഉത്സവങ്ങളും ആഘോഷിക്കണമെന്ന് താൻ പലപ്പോഴും തറപ്പിച്ചുപറയാറുണ്ടെന്നും ഷാരൂഖ് പറഞ്ഞു. തന്റെ കുട്ടികളെക്കുറിച്ച് സംസാരിക്കുമ്പോൾ, എസ്‌ആർ‌കെ നേരത്തെ പറഞ്ഞത്, “മകനും മകൾക്കും ആര്യൻ എന്നും സുഹാന എന്നും പേര് നൽകിയത് അതിന് മതമില്ലെന്നും ഇന്ത്യയിൽ ആർക്കും ഇടാവുന്ന പേരായതുകൊണ്ടുമാണ്. ഖാൻ എന്നത് എന്റെ പേരിലുള്ളതായതുകൊണ്ട് ഒന്നും ചെയ്യാനാകില്ല, അവർക്കത് ഒഴിവാക്കാനാകില്ല," എന്നായിരുന്നു.

Read More: താടിക്കാരനും കെട്ട്യോളും; മനോഹര നിമിഷങ്ങൾ പങ്കുവച്ച് പൃഥ്വിയും സുപ്രിയയും

"അഞ്ച് നേരം നിസ്കരിക്കുന്ന കാര്യം അടിസ്ഥാനമാക്കുകയാണെങ്കിൽ ഞാനൊരു വിശ്വാസിയല്ല, എന്നാൽ ഞാനൊരു മുസ്‌ലിം ആണ്. ഇസ്‌ലാമിന്റെ തത്വങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, അതൊരു നല്ല മതവും നല്ല അച്ചടക്കവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു," എന്നായിരുന്നു ഒരിക്കൽ തന്റെ മതത്തെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞത്.

ഇംതിയാസ് അലിയുടെ 'ജബ് ഹാരി മെറ്റ് സേജൽ', ആനന്ദ് എൽ.റായിയുടെ 'സീറോ' എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം കൈവാരിക്കാത്തതിനെ തുടർന്ന് പുതിയ ചിത്രങ്ങളൊന്നും ഷാരൂഖ് പ്രഖ്യാപിച്ചിട്ടില്ല. അതേസയമം, അഭിഷേക് ബച്ചന്റെ ബോബ് ബിശ്വാസ് ഉൾപ്പെടെ ഷാരൂഖ് നിർമിക്കുന്ന ചിത്രങ്ങളുടെ ഷൂട്ട് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: