/indian-express-malayalam/media/media_files/uploads/2020/09/sabarinath.jpg)
Serial actor sabarinath dies at 43: 'സ്ത്രീപഥം,' 'സ്വാമി അയ്യപ്പൻ,' ഏഷ്യാനെറ്റില്‍ ഇപ്പോള്‍ പ്രദര്‍ശനം ആരംഭിച്ച 'പാടാത്ത പൈങ്കിളി' അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ച നടൻ ശബരിനാഥ് അന്തരിച്ചു. നാല്‍പ്പത്തിമൂന്നു വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മരണ കാരണം ഹൃദയാഘാതമാണ്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശബരിനാഥ്. ശാന്തിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
ശബരിനാഥിന്റെ വിയോഗ വാര്‍ത്തയില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
'
സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു. മിനിസ്ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us