Padatha Painkili Serial Timing: നാലു വർഷമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു മുന്നേറുന്ന ഏഷ്യാനെറ്റിലെ ‘വാനമ്പാടി’ എന്ന പരമ്പര അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ‘വാനമ്പാടി’യ്ക്ക് പകരമായി പുതിയ പരമ്പര എത്തുകയാണ്. ‘പാടാത്ത പൈങ്കിളി’ എന്നാണ് പുതിയ പരമ്പരയുടെ പേര്.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ‘പാടാത്ത പൈങ്കിളി’ മക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും യാഥാർത്ഥമുഖം പ്രേക്ഷകർക്കുമുന്നിൽ വരച്ചുകാട്ടുന്നു. പ്രണയത്തിന്റെ ഊഷ്മളതയും വെറുപ്പിന്റെ തീവ്രതയും എന്തും വെട്ടിപ്പിടിക്കാൻ വെമ്പുന്ന ആസക്തിയും വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ദർശിക്കുവാൻ കഴിയുമെന്നാണ് സീരിയലിന്റെ അണിയറപ്രവർത്തകർ പറയുന്നത്.

സെപ്തംബർ 7 തിങ്കളാഴ്ചയാണ് ‘പാടാത്ത പൈങ്കിളി’യുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നു ഏഷ്യാനെറ്റിൽ ‘പാടാത്ത പൈങ്കിളി’ കാണാം.

Read Here: Serial Actor Sabarinath Passes Away: സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

Padatha Painkili Serial Cast & Crew: ‘പാടാത്ത പൈങ്കിളി’- അരങ്ങിലും അണിയറയിലും

ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് ‘പാടാത്ത പൈങ്കിളി’ സംവിധാനം ചെയ്യുന്നത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്. സ്റ്റാർ ജൽസയിൽ സംപ്രേഷണം ചെയ്ത ഒരു ബംഗാളി സീരിയലിന്റെ റീമേക്ക് ആണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.

മനീഷയാണ് കൺമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സൂരജ് സൺ ആണ് ദേവ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​അംബിക എന്നിവരാണ് മറ്റു താരങ്ങൾ.

 

View this post on Instagram

 

@motive_pix_studio @asianet @pdineshpaniker പാടാത്ത പൈങ്കിളി.. dad&son

A post shared by Sooraj Sun (@soorajsun_official) on

Read more: ഇവളിങ്ങനെ നോക്കി നിൽക്കാൻ എനിക്കത്ര സൗന്ദര്യമോ? വരദയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ജിഷിൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook