/indian-express-malayalam/media/media_files/uploads/2017/03/manju.jpg)
ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ പറയുന്നു
കൊച്ചി:ഷൂട്ടിങ് ലൊക്കേഷനിൽ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് കാട്ടി നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു. നടി ശീതൾ തമ്പി. ഫൂട്ടെജ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കാട്ടി മഞ്ജുവിന് വക്കീൽ നോട്ടീസ് അയച്ചത്.ഫുട്ടെജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു. നടി മഞ്ജുവാര്യർ അഞ്ച് കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ പറയുന്നു.
മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസിസ്റ്റന്റെ ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഫൂട്ടേജ് സിനിമയിൽ ശതീൾ തമ്പി അഭിനയിച്ചിരുന്നു. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ്ങിനിടയിൽ ഫൈറ്റ് സീനിൽ ശീതൾ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സീനെല്ലാം ചിത്രീകരിക്കുന്നത്. എന്നാൽ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ ശീതളിന് പരിക്കുണ്ടായി എന്നുമാണ് വക്കീൽ നോട്ടീസിന് ആധാരമായി പറയുന്നത്.
പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയിൽ വലിയ രീതിയിൽ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയതെന്നും നോട്ടീസിൽ പറയുന്നു. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.
Read More
- സംവിധായകനെതിരെ ചെരുപ്പ് ഊരേണ്ടി വന്നെന്ന് നടി ഉഷ
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
- വേട്ടക്കാരെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രി; അന്വേഷണം നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.