scorecardresearch

ചികിത്സയ്ക്ക് വേണ്ടി മാറിനിൽക്കുന്നു, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്: സഞ്ജയ് ദത്ത്

"വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ ഉടൻ മടങ്ങിവരും”

"വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ ഉടൻ മടങ്ങിവരും”

author-image
Entertainment Desk
New Update
sanjay dutt cancer, sanjay dutt lung cancer, sanjay dutt stage 3 cancer, sanjay dutt, sanjay dutt news, sanjay dutt latest, സഞ്ജയ് ദത്ത്, ie malayalam, ഐഇ മലയാളം

മുംബൈ: ചികിത്സയുടെ ആവശ്യത്തിനായി അൽപകാലം അഭിനയത്തിൽനിന്നും മറ്റ് ജോലികളിൽനിന്നും മാറിനിൽക്കുകയാണെന്ന് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ചൊവ്വാഴ്‌ച തന്റെ സോഷ്യൽ ഹാൻഡിലുകളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. താൻ ചികിത്സയുടെ ആവശ്യത്തിനായി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisment

“സുഹൃത്തുക്കളെ. ചികിത്സയ്ക്കായി ഞാൻ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്, വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് ഞാൻ എന്റെ അഭ്യുദയകാംക്ഷികളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ ഉടൻ മടങ്ങിവരും,” സഞ്ജയ് ദത്ത് കുറിച്ചു.

Read More: "എനിക്ക് മറ്റെന്തെങ്കിലും ജോലി ഉണ്ടാവുമോ": 65 വയസ്സ് കഴിഞ്ഞവരെ കോവിഡ് കാരണം വിലക്കുന്നതിനെക്കുറിച്ച് അമിതാഭ് ബച്ചൻ

ഓഗസ്റ്റ് എട്ടിന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പീന്നീട് ഓഗസ്റ്റ് 10 ന് ഡിസ്ചാർജ് ചെയ്തു. നെഞ്ചിൽ അസ്വസ്ഥതയും ശ്വസിക്കാൻ പ്രശ്നവും അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് അദ്ദേഹം ആശുപത്രിയെ സമീപിച്ചത്. തുടർന്ന് 61 കാരനായ നടനെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisment

ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ തനിക്ക് നെഗറ്റീവ് ഫലം ലഭിച്ചതായി ദത്ത് ഒരു ട്വീറ്റിൽ അറിയിച്ചിരുന്നു. “ഞാൻ നന്നായി ഇരിക്കുന്നുവെന്ന് എല്ലാവർക്കും ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞാൻ നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണ്, എന്റെ കോവിഡ്-19 റിപ്പോർട്ട് നെഗറ്റീവ് ആണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്റ്റാഫിന്റെയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എനിക്ക് വീട്ടിലെത്താം. നിങ്ങളുടെ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി, ” എന്നായിരുന്നു ട്വീറ്റ്..

Read More: കോവിഡ് ഭേദമായി, അഭിഷേക് ബച്ചൻ ആശുപത്രി വിട്ടു

മഹേഷ് ഭട്ടിന്റെ 'സഡക് 2' ആണ് സഞ്ജയ് ദത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. സഞ്ജയ് ദത്തിനെ കൂടാതെ ആലിയ ഭട്ട്, പൂജ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവരും അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് 28 ന് ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.

Read More: I am taking a short break from work for medical treatment: Sanjay Dutt

Sanjay Dutt Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: