/indian-express-malayalam/media/media_files/uploads/2020/07/Sushant-Sanjana-2.jpg)
ബോളിവുഡ് താരം സുശാന്ത് രാജ്പുതിന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും വിട്ടൊഴിയാനാകാത്ത ചിലരിൽ ഒരാളാണ് അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലെ നായിക സഞ്ജന സാംഘി. സുശാന്ത് പോയതിന് ശേഷം മിക്ക ദിവസങ്ങളിലും സഞ്ജന അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ദിൽ ബെച്ചാരയുടെ റിലീസിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സുശാന്തിന്റെ വേർപാട് ഏൽപ്പിച്ച മരവിപ്പ് മാറാതെ ഓർമകൾ പങ്കുവയ്ക്കുകയാണ് താരം.
"നീയെന്റെ നിലാവ്, ഞാൻ നിന്റെ നക്ഷത്രം
ഞങ്ങൾ സ്നേഹത്തോടെ ഒരുക്കിയ സിനിമ നിങ്ങളിലേക്കെത്താൻ, നിങ്ങളുടെ ഹൃദയത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രം മതിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ഓർമ്മ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. 2018ൽ, ദിൽ ബെച്ചാരയുടെ ചിത്രീകരണം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഉള്ള ഒരു ചിത്രമാണിത്. ഞങ്ങൾ ഒരുക്കുന്ന സിനിമയിൽ ഏറെ സംതൃപ്തി തോന്നിയ ഒരു നിമിഷം.
ഈ ഓർമകൾക്കെല്ലാം ഇപ്പോൾ കയ്പ്പും മധുരവുമാണ്. എല്ലാം. എന്ത് വികാരമാണ് എന്ന് മനസിലാകുന്നില്ല. മരവിപ്പ് മാറുന്നില്ല," സഞ്ജന കുറിച്ചു.
View this post on InstagramA post shared by Sanjana Sanghi | Kizie Basu (@sanjanasanghi96) on
കഴിഞ്ഞദിവസം, ദിൽ 'ബെച്ചാര’യുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ സുശാന്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോ സഞ്ജന പങ്കുവച്ചിരുന്നു.
“കഠിനമായ രംഗങ്ങൾ​ ചിത്രീകരിക്കുന്നതിനിടെ ചെറിയ ഇടവേള ലഭിച്ചാൽ,’വാ, നമുക്ക് കുറച്ച് നേരം ഡാൻസ് കളിക്കാം,’ എന്ന് സുശാന്ത് പറയുമായിരുന്നു എന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? ഇതാണ് ഞാൻ ഉദ്ദേശിച്ചത്. കയ്പും മധുരവും നിറഞ്ഞ് ഓർമകൾ എന്ന് ആളുകൾ പറയുമ്പോൾ. അവനെ നഷ്ടപ്പെടുന്നത് വരെ അതിന്റെ അർഥം എനിക്ക് മനസിലായിരുന്നില്ല. ഇപ്പോൾ എനിക്കറിയാം. ഈ ഓർമകളിൽ ഏതെങ്കിലും കാണുകയോ അതേക്കുറിച്ച് ഓർക്കുകയോ ചെയ്യുമ്പോൾ, അത് ശാന്തവും മധുരവും എന്നത് പോലെ കയ്പേറിയതും കഠിനവുമാണ്,” എന്ന വാക്കുകളോടെയാണ് സഞ്ജന വീഡിയോ പങ്കുവച്ചത്.
Read More: അവനെ നഷ്ടപ്പെടുംവരെ എനിക്കതിന്റെ അർഥം അറിയില്ലായിരുന്നു: സുശാന്തിന്റെ നായിക
സഞ്ജന സംഘി ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ‘ദിൽ ബെച്ചാര’. ‘ദിൽ ബെച്ചാര’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് റിലീസിനെത്തുന്നത്. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 24 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.