/indian-express-malayalam/media/media_files/uploads/2021/03/samyuktha.jpg)
സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. യോഗയിൽ ഏറെ താൽപര്യമുളള സംയുക്ത ഇടയ്ക്കിടെ യോഗാഭ്യാസനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
സംയുക്ത പങ്കുവച്ച യോഗ പരിശീലനത്തിന്റെ പുതിയ വീഡിയോ വൈറലാവുകയാണ്. ശീർഷാസനത്തിന്റെ വീഡിയോയാണ് സംയുക്ത പങ്കുവച്ചത്. മെയ് വഴക്കത്തോടെയുളള സംയുക്തയുടെ യോഗാഭ്യാസന വീഡിയോ കണ്ട് അമ്പരക്കുകയാണ് താരത്തിന്റെ ആരാധകർ.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.
Read More: കൈയ്യീന്ന് പോയല്ലോ? ദ പ്രീസ്റ്റിലെ ട്വിസ്റ്റ് അബദ്ധത്തിൽ പറഞ്ഞ് മമ്മൂട്ടി
നീണ്ട മുടിയും സാരിയുമൊക്കെയായി തനി കേരളീയമായ ലുക്കിലാണ് സംയുക്ത പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. മകൻ ദക്ഷിനെയും ചിത്രങ്ങളിൽ കാണാമായിരുന്നു.
താൻ സിനിമയിൽനിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണം മുൻപ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു. ”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാൻ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകിൽ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കിൽ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കിൽ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.