കൈയ്യീന്ന് പോയല്ലോ? ‘ദ പ്രീസ്റ്റി’ലെ ട്വിസ്റ്റ് അബദ്ധത്തിൽ പറഞ്ഞ് മമ്മൂട്ടി

സർപ്രൈസ് എന്തെന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് മമ്മൂട്ടിക്ക് അബദ്ധം പറ്റിയത് മനസിലായത്. ഇത് പറയേണ്ട അല്ലേയെന്ന് മഞ്ജുവിനോടായി മമ്മൂട്ടി ചോദിച്ചു

mammootty, ie malayalam

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ദ പ്രീസ്റ്റ്.’ മലയാളത്തിലെ ഒട്ടുമുക്ക പ്രമുഖ താരങ്ങൾക്കൊപ്പം മഞ്ജു അഭിനയിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നില്ല. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്കേറെ ആഗ്രഹമുളളതായി മഞ്ജു തുറന്നു പറയുകയും ചെയ്തിരുന്നു. മഞ്ജുവിന്റെ ആ മോഹമാണ് ‘ദ പ്രീസ്റ്റി’ലൂടെ നിറവേറിയത്.

Read more: The Priest Movie Review & Rating: നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച് ഫാദർ ബെനഡിക്ട്; ‘ദി പ്രീസ്റ്റ്’ റിവ്യൂ

സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റിൽ മമ്മൂട്ടി, മഞ്ജു വാര്യർ അടക്കം താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു. പ്രസ് മീറ്റിൽ മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിച്ചതിനെക്കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചു. ഇതിനുളള മറുപടി പറയുന്നതിനിടയിലാണ് സിനിമയിലെ വലിയ രഹസ്യം മമ്മൂട്ടി അബദ്ധത്തിൽ പരസ്യമാക്കിയത്. സിനിമയിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഞങ്ങള്‍ ഒരു സീനിലേയുള്ളൂ, അതൊരു വലിയ സീനാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് മമ്മൂട്ടിക്ക് അബദ്ധം പറ്റിയത് മനസിലായത്. ഇത് പറയേണ്ട അല്ലേയെന്ന് മഞ്ജുവിനോടായി മമ്മൂട്ടി ചോദിച്ചു. ‘കൈയ്യീന്ന് പോയല്ലോയെന്ന്’ ആന്റോ ജോസഫിനോടായി അദ്ദേഹം ചോദിച്ചത്. ‘അത് കുഴപ്പമില്ല, നമുക്ക് അതില്‍ പിടിച്ച് കയറാമെന്നായിരുന്നു’ ആന്റോ ജോസഫ് പറഞ്ഞത്.

Read Here: The Priest Malayalam Movie Release Review live updates: ആശംസകള്‍ ഇച്ചാക്കാ; ‘;ദി പ്രീസ്റ്റി’നെ വരവേറ്റു മോഹന്‍ലാല്‍

മൂന്നു മണിക്കൂറെടുത്തായിരുന്നു മമ്മൂട്ടിയോട് കഥ പറഞ്ഞത്. നായകന്‍ മമ്മൂട്ടിയാണെന്നറിഞ്ഞതോടെ മഞ്ജു വാര്യര്‍ ചിത്രത്തിന് ഓക്കേ പറയുകയായിരുന്നുവെന്ന് സിനിമയുടെ നിര്‍മ്മാണ പങ്കാളി കൂടിയായ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് ദ പ്രീസ്റ്റ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി. ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ  ശ്യാം മേനോൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി സിനിമയിൽ അഭിനയിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty explain the priest movie surprise viral video

Next Story
ഇത് ഫോട്ടോഷോപ്പല്ല; ലാലിന്റെ വ്യത്യസ്ത ചിത്രവുമായി സന്തോഷ് ശിവൻmohanlal, barroz movie, barroz shoot, mohanlal to turn director, Santosh sivan, മോഹൻലാൽ, സന്തോഷ് ശിവൻ, ബറോസ്, mohanlal directorial debut, mohanlal to turn director with barroz, actor mohanlal turning director, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com