/indian-express-malayalam/media/media_files/2025/07/29/samvritha-sunil-photo-by-agasthya-2025-07-29-17-31-53.jpg)
അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത താമസം. അടുത്തിടെ വെക്കേഷൻ ആഘോഷിക്കാൻ നാട്ടിൽ എത്തിയിരിക്കുകയാണ് താരം.
Also Read: ഇവർ വിജയിച്ചാൽ അതു സ്വർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്: കെആർ മീര
ഇപ്പോഴിതാ, മകൻ അഗസ്ത്യ എടുത്ത തന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. മകന്റെ ക്ലിക്കിൽ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രത്തിൽ കാണാനാവുക.
"'സുന്ദരി' എന്ന വാക്ക് പോലും നിങ്ങളുടെ അടുത്ത് നിൽക്കുമ്പോൾ നാണിച്ചുപോവും. അഗസ്ത്യയുടെ ക്ലിക്കുകൾ എപ്പോഴും മറ്റുള്ളവയേക്കാൾ മനോഹരമാണ്," എന്നാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടൊരു കമന്റ്.
Also Read: സിഗററ്റ് വലിച്ച മെയിൽ ഷോവനിസ്റ്റിന്റെ വീട്ടിലെ അവസ്ഥ കണ്ടോ?; വീഡിയോയുമായി അഖിൽ മാരാർ
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, മൂന്നു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.
Also Read: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം ആവശ്യപ്പെട്ട് കരിഷ്മയും രംഗത്ത്; സ്വത്ത് തർക്കം മുറുകുന്നു
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.
Also Read: ദുൽഖറിന് മമ്മൂട്ടിയുടെ പിറന്നാൾ സർപ്രൈസ്; 'ഇത് ഇക്ക അറഞ്ഞോ' എന്ന് ആരാധകൻ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.