/indian-express-malayalam/media/media_files/uploads/2023/07/Samantha.png)
സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ സാമന്ത, Photo: Samantha/ Instagram
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമിയിൽ നിന്ന് ഒരു വർഷത്തേയ്ക്ക് ഇടവേളയെടുക്കാൻ ഒരുങ്ങി നടി സാമന്ത റൂത്ത് പ്രഭു. രോഗത്തോട് പൊരുതുന്ന സമയത്തും മേഖലയിൽ സജീവമായിരുന്നു താരം. മയോസൈറ്റീസ് അവസ്ഥയുടെ ചികിത്സയ്ക്കായാണ് സാമന്ത ഇങ്ങനെയൊരു തീരുമാനം കൈ കൊണ്ടതെന്നാണ് വ്യക്തമാകുന്നത്.
സാമന്തയുടെ പ്രതിനിധിയായ മഹേന്ദ്ര ഇന്ത്യൻ എക്സ്പ്രസിനോട് ഇതേ കുറിച്ച് സംസാരിച്ചു. "ഒരു വർഷത്തേയ്ക്ക് സാമന്ത അഭിനയിക്കുന്നില്ലെന്ന രീതിയിൽ പുറത്തുവന്ന വാർത്ത ശരിയാണ്. മയോസൈറ്റിസ് ചികിത്സയുടെ ഭാഗമായി അവർ യുഎസ്എ യിലേക്ക് പോകുകയാണ്. ആരോഗ്യത്തിൽ പുരോഗതിയുണ്ടായാൽ ആറു മാസത്തിനകം അവർ തിരിച്ചെത്തും. എന്തിരുന്നാലും ഇപ്പോൾ ഒരു വർഷം എന്നാണ് തീരുമാനം. അവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലാം ആഴ്ച്ച അവർ യുഎസിലേക്ക് പോകും."
എന്താണ് മയോസൈറ്റിസ്?
പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന അപൂര്‍വ രോഗാവസ്ഥയാണ് മയോസൈറ്റിസ്. ഈ അവസ്ഥയിൽ പേശികള്‍ക്ക് വീക്കം സംഭവിക്കുകയും രോഗപ്രതിരോധ സംവിധാനം സ്വന്തം പേശികളെ തന്നെ ആക്രമിക്കുകയും ചെയ്യും. സാധാരണഗതിയില്‍ വളരെ അപൂര്‍വ്വമായാണ് ഈ അസുഖം കണ്ടുവരുന്നത്. ഒരു ലക്ഷത്തില്‍ 4 മുതല്‍ 22 പേരെ വരെയാണ് മയോസിറ്റിസ് ബാധിതർ എന്നാണ് കണക്ക്. കൈകള്‍, തോളുകള്‍, ഇടുപ്പ്, ഉദരം, നട്ടെല്ലിലെ പേശികൾ, കണ്ണുകളുടെയും അന്നനാളത്തിന്‌റെയും പേശികൾ എന്നിവയെ എല്ലാം ഈ രോഗം ആക്രമിക്കാം.
കഴിഞ്ഞ വർഷമാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്. കയ്യിൽ ട്രിപ്പിട്ട് കിടക്കുന്ന ചിത്രത്തോടെയാണ് സാമന്ത വിവരം പറഞ്ഞത്. താൻ പൂർണമായി രോഗത്തിൽ നിന്ന് പുറത്തുവരുമെന്ന ആത്മവിശ്വാസം ഡോക്ടർമാർക്കുണ്ടെന്നും താരം അതോടൊപ്പം പറഞ്ഞിരുന്നു.
സിറ്റാഡെൽ, ഖുശി എന്നിവയാണ് സാമന്തയുടെ പുതിയ ചിത്രങ്ങൾ. സിറ്റാഡെലിന്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസങ്ങൾക്കു മുൻപാണ് അവസാനിച്ചത്. രാജമുദ്രിയിൽ ഖുശിയുടെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ താരം. 'മജ്‌ലി' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ശിവ നിർവാണയ്‌ക്കൊപ്പമുള്ള സാമന്തയുടെ രണ്ടാമത്തെ ചിത്രമാണ് ഖുശി. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകൻ. ചിത്രം സെപ്തംബറിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.