scorecardresearch

വേറെ ബന്ധവും ഗർഭചിദ്രവും വിവാഹ മോചനത്തിലേക്ക് നയിച്ചെന്ന അഭ്യൂഹങ്ങൾ അസംബന്ധമെന്ന് സാമന്ത

"ഒരു വിവാഹമോചനം അങ്ങേയറ്റം വേദനാജനകമായ ഒരു പ്രക്രിയയാണ്. സുഖപ്പെടുത്താൻ എനിക്ക് സമയം അനുവദിക്കുക. വ്യക്തിപരമായി എനിക്കെതിരെ നിർത്താതെയുള്ള ആക്രമണമാണ്," സാമന്ത പറഞ്ഞു

"ഒരു വിവാഹമോചനം അങ്ങേയറ്റം വേദനാജനകമായ ഒരു പ്രക്രിയയാണ്. സുഖപ്പെടുത്താൻ എനിക്ക് സമയം അനുവദിക്കുക. വ്യക്തിപരമായി എനിക്കെതിരെ നിർത്താതെയുള്ള ആക്രമണമാണ്," സാമന്ത പറഞ്ഞു

author-image
Entertainment Desk
New Update
samantha akkineni, samantha ruth prabhu, സാമന്ത, samantha, naga chaitanya, chaitanya akkineni, chaysam, chay, sam, telugu news, hyderabad news

തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് തെന്നിന്ത്യൻ അഭിനേത്രി സാമന്ത. സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ ബന്ധം വേർപിരിയുന്ന കാര്യം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിഷയത്തിൽ സാമന്തയുടെ പ്രതികരണം.

Advertisment

വിവാഹ മോചനത്തിന് ശേഷം തനിക്ക് ലഭിച്ച പിന്തുണയെ അഭിനന്ദിച്ച സാമന്ത, തന്റെ വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരെ വിമർശിക്കുകയും ചെയ്തു.

സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞതായി അനൗദ്യോഗികമായി പ്രഖ്യാപിച്ചതോടെ വിവാഹ മോചനത്തിന്റെ കാരണത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

"വ്യക്തിപരമായ പ്രതിസന്ധിയിൽ നിങ്ങളുടെ വൈകാരികമായ സംഭാവനകൾ എന്നെ മൂടിക്കളഞ്ഞിരുന്നു. അഗാധമായ സഹാനുഭൂതിയും ഉത്കണ്ഠയും കാണിക്കുന്നതിനും പ്രചരിപ്പിക്കുന്ന തെറ്റായ കിംവദന്തികൾക്കും കഥകൾക്കുമെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവർക്കും നന്ദി. എനിക്ക് വേറെ ബന്ധമുണ്ടായിരുന്നെന്നും ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും ഞാൻ ഒരു അവസരവാദിയാണെന്നും എല്ലാം അവർ പറയുന്നു, ഇപ്പോൾ എനിക്ക് ഗർഭച്ഛിദ്രം നടന്നിട്ടുണ്ടെന്നും. ഒരു വിവാഹമോചനം അങ്ങേയറ്റം വേദനാജനകമായ ഒരു പ്രക്രിയയാണ്. സുഖപ്പെടുത്താൻ എനിക്ക് സമയം എടുക്കാൻ അനുവദിക്കുക. വ്യക്തിപരമായി എനിക്കെതിരെ നിർത്താതെയുള്ള ആക്രമണമാണ്. എന്നാൽ ഞാൻ സത്യം ചെയ്യുന്നു, ഇതോ അല്ലെങ്കിൽ അവർ പറയുന്ന മറ്റെന്തെങ്കിലുമോ എന്നെ തകർക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല, ”സമാന്ത തന്റെ കുറിപ്പിൽ പറഞ്ഞു.

Advertisment

സാമന്തയുടെ സ്വകാര്യജീവിതം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അക്കിനേനി എന്ന നാഗചൈതന്യയുടെ കുടുംബപ്പേര് സാമന്ത സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ഉപേക്ഷിച്ചതുമുതൽ ഇരുവരും വേർപിരിഞ്ഞതായി ഊഹാപോഹങ്ങൾ ശക്തമായിരുന്നു.

Also Read: സ്ത്രീകൾ മാത്രമാണല്ലോ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്?; സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് സാമന്ത

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: