/indian-express-malayalam/media/media_files/uploads/2023/02/samantha.jpg)
തെന്നിന്ത്യൻ താരം സാമന്ത പഴനി മല മുരുക ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മയോസൈറ്റീസ് എന്ന രോഗാവസ്ഥയോട് പൊരുതുന്നതിനിടയിലാണ് താരം ക്ഷേത്ര സന്ദർശനത്തിനെത്തിയത്. 'ശാകുന്തളമാ'ണ് സാമന്തയുടെ റിലീസാകാനുള്ള പുതിയ ചിത്രം. ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ പങ്കുവച്ചിട്ടുണ്ട്.
വളരെ സിമ്പിളായൊരു സൽവാർ അണിഞ്ഞാണ് സാമന്ത ക്ഷേത്രത്തിലെത്തിയത്. 600 സ്റ്റെപ്പുകൾ കയറുകയും ഓരോ പടിയിൽ കർപ്പുരം തെളിയിക്കുകയും ചെയ്‌തു സാമന്ത. ജാനു എന്ന ചിത്രത്തിന്റെ സംവിധായകൻ സി പ്രേം കുമാറും താരത്തിനൊപ്പമുണ്ടായിരുന്നു. മയോസൈറ്റീസിന് ചികിത്സ തേടുന്നതു കൊണ്ട് മാസ്‌ക് അണിഞ്ഞാണ് താരം ദർശനത്തിനെത്തിയത്.
Actress @Samanthaprabhu2 Pics from Pazhani Murugan Temple ❤️🙏#Shaakuntalam !! #Samantha#SamanthaRuthPrabhu𓃵#SamanthaRuthPrabhupic.twitter.com/lWQzX5iAl9
— 𝐓𝐍 𝐒𝐚𝐦𝐚𝐧𝐭𝐡𝐚 𝐅𝐚𝐧𝐬 (@TN_SamanthaFans) February 13, 2023
2022ലാണ് താൻ ചികിത്സ തേടുന്ന കാര്യം സാമന്ത വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെയാണ് രോഗ വിവരം താരം പറഞ്ഞത്.' സിറ്റാഡെൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ സാമന്ത.
'ശാകുന്തളമാ'ണ് ആരാധകർ ഏറെ കാത്തിരിക്കുന്ന സാമന്ത ചിത്രം. രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ഫെബ്രുവരി 17 നു റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം ഇപ്പോൾ ഏപ്രിൽ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ദേവ് മോഹൻ, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.