scorecardresearch

ഉപ്പില്ല, മധുരമില്ല, മരുന്നുകൾ ആഹാരം; ജീവിതം മാറിമറിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു വർഷമെന്ന് സാമന്ത

കഴിഞ്ഞ വർഷമാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്

കഴിഞ്ഞ വർഷമാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Samantha, samantha latest, Myositis

Samantha/ Instagram

ഐതിഹാസിക സിനിമയായ 'ശാകുന്തള'ത്തിലാണ് തെന്നിന്ത്യയുടെ പ്രിയ നടി സാമന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സാമന്ത ഒരു പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മയോസൈറ്റിസ് എന്ന രോഗാവസ്ഥയുമായി പൊരുതിയ ഒരു വർഷത്തെ അനുഭവങ്ങൾ പറഞ്ഞ് ഒരു വൈകാരികമായ കുറിപ്പും താരം അതോടൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ അർത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താനും സഹായിച്ചൊരു വർഷമാണ് കടന്നു പോയതെന്നാണ് സാമന്ത കുറിച്ചത്.

Advertisment

പള്ളിയിൽ നിന്ന് മെഴുകുതിരി കത്തിക്കുകയാണ് സാമന്ത. "രോഗം കണ്ടെത്തിയിട്ട് ഇന്നേയ്ക്ക് ഒരു വർഷമാകുന്നു. ന്യൂ നോർമലുമായി പൊരുത്തപ്പെട്ട് തുടങ്ങിയിട്ട് ഒരു വർഷം. ശരീരവുമായി യുദ്ധം ചെയ്ത നാളുകൾ. ഉപ്പില്ല മധുരമില്ല മരുന്നുകൾ ആഹാരമായി, ഉൾവലിഞ്ഞു നിൽക്കാൻ നിർബന്ധിതയായ ദിനങ്ങളെ പോലെ തിരിച്ചുവരവുകളും നിർബന്ധകളിൽ തന്നെയായി മാറി. ജീവിതത്തിന്റെ അർത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താനും സഹായിച്ചൊരു വർഷം. കരിയറിലെ പരാജയങ്ങളും ഈ യാത്രയെ കൂടുതൽ രസകരമാക്കി. സമ്മാനങ്ങൾക്കും അനുഗ്രഹത്തിനും വേണ്ടിയല്ല മറിച്ച് കരുത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ച വർഷം," സാമന്ത കുറിച്ചു.

Advertisment

കഴിഞ്ഞ വർഷമാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്. കയ്യിൽ ട്രിപ്പിട്ട് കിടക്കുന്ന ചിത്രത്തോടെയാണ് സാമന്ത വിവരം പറഞ്ഞത്. താൻ പൂർണമായി രോഗത്തിൽ നിന്ന് പുറത്തുവരുമെന്ന ആത്മവിശ്വാസം ഡോക്ടർമാർക്കുണ്ടെന്നും താരം അതോടൊപ്പം പറഞ്ഞിരുന്നു.

"വിജയങ്ങളല്ല മറിച്ച് അതിജീവിക്കുക എന്നതാണ് ജീവിതത്തിൽ പ്രധാനം. എല്ലാം പെർഫക്റ്റാകാനും പഴയ കാര്യങ്ങളെ ഓർത്ത് കരയാനും തയാറല്ല. എന്നെ സ്നേഹിക്കുന്നവരെ കരുതാനും എന്നെ മോശം കാര്യങ്ങൾ ബാധിക്കാതിരിക്കാനും ശ്രമിക്കുന്നു. ജീവിതത്തിലെ കഠിനമേറിയ അവസ്ഥകളോട് പൊരുതുന്നവരുണ്ടാകും. നിങ്ങൾക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം പല കാര്യങ്ങളും വൈകിപ്പിച്ചേക്കാം പക്ഷെ തരാതിരിക്കില്ല. ചോദിക്കുന്നവർക്ക് സമാധാനവും സ്നേഹവും സന്തോഷവും അവർ നിഷേധിക്കില്ല," സാമന്ത കൂട്ടിച്ചേർത്തു.

'സിറ്റാഡെൽ' സീരീസിന്റെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ സാമന്ത. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'ഖുശി' ആണ് മറ്റൊരു ചിത്രം.

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: