scorecardresearch

കണ്ണിൽ സൂചി കുത്തുന്ന വേദന, ഓരോ ദിവസവും രൂപം മാറി കൊണ്ടിരുന്നു:സാമന്ത

മയോസൈറ്റിസ് രോഗാവസ്ഥയിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സാമന്ത

മയോസൈറ്റിസ് രോഗാവസ്ഥയിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സാമന്ത

author-image
Entertainment Desk
New Update
Samantha, Actress Samantha, Samantha latest

ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികമാരിൽ ഏറ്റവും ആരാധകരുള്ള താരമാണ് സാമന്ത പ്രഭു. മലയാളത്തിൽ ഒരു ചിത്രം പോലും ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിയാണ് ഈ താരം. എട്ടു മാസങ്ങൾക്കു മുൻപാണ് താൻ മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന കാര്യം താരം വെളിപ്പെടുത്തിയത്.

Advertisment

'ശാകുന്തളം' ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ സാമന്തയ്ക്കു നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ബോഡിഷെയിമിങ്ങ് കമന്റുകൾക്കെതിരെ വളരെ ശക്തമായാണ് സാമന്ത പ്രതികരിച്ചത്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് അതു തനിക്കു നേരെ ഉയർന്ന് അവസാനത്തെ വിമർശനമായിരുന്നെന്നാണ് സാമന്ത പറഞ്ഞത്. ബോളിവുഡ് ബബിളിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

"നായികമാർ എപ്പോഴും വളരെ പെർഫെക്റ്റായിരിക്കണമെന്നാണ് സമൂഹം പറയുന്നത്. അങ്ങനെ ചെയ്യാൻ ഞാനും ഒരുപാട് ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് എന്റെ ശരീരത്തിന്റെ കാര്യം നിയന്ത്രിക്കാനാകുന്ന ഒന്നല്ല. കണ്ണിൽ സൂചി കുത്തുന്ന വേദനയോടെയാണ് ഞാൻ ഓരോ ദിവസവും ഉണർന്നത്. സ്റ്റൈലിനു വേണ്ടിയല്ല ഞാൻ ക്ലാസ്സുകളണിഞ്ഞിരിക്കുന്നത്, ഞാൻ ലൈറ്റിനോട് വളരെയധികം സെൻസിറ്റീവാണിപ്പോൾ. കഴിഞ്ഞ എട്ടു മാസങ്ങൾ ഞാനിങ്ങനെയാണ് തള്ളി നീക്കുന്നത്. മുൻപത്തേക്കാളും ഒരുപാട് ശക്തയാണ് ഞാനിപ്പോൾ. അതുകൊണ്ട് ഒരു കമന്റിനും എന്നെ തളർത്താനാകില്ല" സാമന്ത പറഞ്ഞു.

Advertisment

ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തള'ത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ശാകുന്തളം. ഏപ്രിൽ 14ന് റിലീസിനെത്തുന്ന ചിത്രത്തിൽ മലയാളി താരം ദേവ് മോഹൻ ആണ് നായകൻ.

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: