/indian-express-malayalam/media/media_files/uploads/2020/02/nayanthara-vignesh-shivan.jpg)
ശബരിമലയിൽ എത്തി സ്വാമി അയ്യപ്പനെ തൊഴുത് ആശിർവാദങ്ങൾ ഏറ്റുവാങ്ങുകയാണ് വിഘ്നേഷ് ശിവൻ. നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഘ്നേഷ് സംവിധാനം ചെയ്യുന്ന 'കാതുവാകുള രെണ്ടു കാതൽ' എന്ന ചിത്രം ആരംഭിക്കുന്നതിനു മുന്നോടിയായാണ് വിഘ്നേഷ് ശിവന്റെ ശബരിമല സന്ദർശനം.
ദൈവികമായൊരു അഡിക്ഷൻ ഈ സ്ഥലത്തിനോട് ഉണ്ടെന്ന അടിക്കുറിപ്പോടെയാണ് ശബരിമല സന്ദർശനത്തിന്റെ ചിത്രം വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
അയ്യപ്പഭക്തനായ വിഘ്നേഷ് ഇതാദ്യമായല്ല ശബരിമലയിൽ എത്തുന്നത്. കഴിഞ്ഞ മണ്ഡലകാലത്തും താരം ശബരിമലയിൽ എത്തിയിരുന്നു.
Read more: സ്വാമി ശരണം; വിഘ്നങ്ങൾ മാറാൻ, അയ്യനെ കാണാൻ വിഘ്നേഷ് ശിവൻ
ഇത് രണ്ടാമത്തെ തവണയാണ് നയൻതാരയും വിജയ് സേതുപതിയും വിഘ്നേഷ് ശിവൻ ചിത്രത്തിനായി ഒരുമിക്കുന്നത്. വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലും നയൻതാരയും വിഘ്നേഷുമായിരുന്നു നായിക നായകന്മാർ. ആ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു തന്നെയാണ് വിഘ്നേഷ്-നയൻതാര പ്രണയവും ആരംഭിക്കുന്നത്.
വിജയ് സേതുപതി മുൻപും സാമന്തയ്ക്കും നയൻതാരയ്ക്കും ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മൂന്നുപേരും ഒന്നിച്ച് സ്ക്രീൻ പങ്കിടുന്നത് ഇതാദ്യമായാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രൻ ആണ്.
Let’s do this ... three times the trouble baby .... #kaathuvaakulaRenduKaadhal#KRK@vijaysethuoffl#Nayanthara@vigneshShivn@anirudhofficial@lalit_sevenscr@7screenstudio@Rowdypictures@iamarunviswa@gopiprasannaa@sureshchandraa@proyuvraajpic.twitter.com/lld7Wakka7
— Samantha Akkineni (@Samanthaprabhu2) February 14, 2020
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.