മണ്ഡലകാലം ആരംഭിച്ചതോടെ വ്രതമെടുത്ത് ശബരിമല അയ്യപ്പനെ കാണാനുള്ള ഒരുക്കത്തിലാണ് പലരും. തമിഴ് സിനിമാ സംവിധായകൻ വിഘ്നേഷ് ശിവനും ശബരിമല ദർശനം നടത്താനുള്ള തയാറെടുപ്പിലാണ്. മല ചവിട്ടാൻ മാലയിട്ട് കറുപ്പുടുത്ത് കുറിതൊട്ട് നിൽക്കുന്ന ചിത്രമാണ് വിഘ്നേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ സ്വാമിയേ ശരണമയ്യപ്പ എന്നും കുറിച്ചിട്ടുണ്ട്. മകര വിളക്ക് ദിനത്തിൽ മലകയറാനാണ് വിഘ്നേഷിന്റെ തീരുമാനം.
Read More: കന്യാകുമാരിയിൽ തൊഴുത് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ
അടുത്തിടെ കന്യാകുമാരിയിലും തിരുചെന്തൂർ ക്ഷേത്രത്തിലും തൊഴുതിറങ്ങുന്ന നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ പ്രിയപ്പെട്ടവനൊപ്പം തൊഴാൻ എത്തിയാണ് നയൻതാര. ഇരുവർക്കുമായി പ്രത്യേക ദർശനത്തിനുള്ള സൗകര്യങ്ങൾ അമ്പലം ഭാരവാഹികൾ ഒരുക്കിയിരുന്നു. തിരുചെന്തൂർ ക്ഷേത്രത്തിലും ഇരുവരും ദർശന നടത്തി. ‘
Read More: പ്രാർഥനയിൽ മുഴുകി നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ
മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ വെജിറ്റേറിയനായിരിക്കുകയാണ് നയൻതാര. ആർ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വർഷം ചിത്രം തിയേറ്ററുകളിലെത്തും.
തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടേയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.