scorecardresearch

ചെറിയ കാര്യങ്ങളൊന്നും അത്ര ചെറുതല്ല; ലാലിനൊപ്പമുള്ള ഈ താരപുത്രനെ മനസ്സിലായോ?

'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചന്തു

'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചന്തു

author-image
Nandana Satheesh
New Update
Salim Kumar, Lal, Chandhu Salim Kumar

Chandu Salimkumar/ Instagram

മലയാള സിനിമയിലെ താരങ്ങളുടെ മക്കളും ഇപ്പോൾ മേഖലയിൽ വളരെയധികം സജീവമാണ്. ദുൽഖർ സൽമാൻ, അർജുൻ അശോകൻ, ഗോകുൽ സുരേഷ്, ഷെയിൻ നിഗം, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, അഹാന കൃഷ്ണ തുടങ്ങിയവർ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാ മേഖലയിലെത്തി. കോമഡി കഥപാത്രങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും മലയാളികളുടെ ഇഷ്ട നടന്മാരിലൊരാളായി മാറിയ താരമാണ് സലീംകുമാർ. താരത്തിന്റെ മകൻ ചന്തു സലീംകുമാറും സിനിമാലോകത്തെത്തുകയാണ്. ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ചന്തുവും എത്തുന്നുണ്ട്.

Advertisment

സോഷ്യൽ മീഡിയയിലൂടെ ചന്തു പങ്കുവച്ചൊരു കുറിപ്പും ചിത്രവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ ലാലിനൊപ്പമുള്ള ചിത്രമാണ് ചന്തു പങ്കുവച്ചത്. 23 വർഷങ്ങൾക്കു മുൻപ് ലാലിനൊപ്പമുള്ള ചിത്രവും പിന്നീട് ഈയടുത്ത് പകർത്തിയ ചിത്രവും ഷെയർ ചെയ്തു. വളരെ വൈകാരികമായ ഒരു കുറിപ്പും അതിനൊപ്പമുണ്ട്.

"23 വർഷങ്ങൾക്ക് മുൻപ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലിൽ നടക്കുന്നു…ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടിൽ, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാൾ എടുത്തുകൊണ്ട് വന്ന് മടിയിൽ ഇരുത്തി ഫോട്ടോ എടുപ്പിച്ചു….23 വർഷങ്ങൾക്ക് ശേഷം..മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ കൊടൈക്കനാലിൽ നടക്കുന്നു..ആദ്യമായി ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നിൽക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം…അന്നും ഒരാൾ അടുത്തേക്ക് വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിച്ചു…അന്ന് ആ ചെറുപ്പക്കാരൻ ഒരു കൊച്ചുകുട്ടിയായി…! ഇതൊക്കെ ചെറിയ കാര്യങ്ങൾ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ല…!," എന്നാണ് ചന്തു കുറിച്ചത്.

Advertisment

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്തുണ്ടായ അനുഭവങ്ങളാണ് ചന്തു കുറിപ്പിൽ പറയുന്നത്. സൗബിൻ ഷാഹീർ, ഗണപതി, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ദീപക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Lal Salim Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: