scorecardresearch
Latest News

മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ ജൂനിയർ സൗബിൻ

“ഒർഫാൻ ഒരു ലക്കി ബോയി ആണ്, മമ്മൂക്ക പകർത്തിയ ചിത്രം കണ്ടോ?”

Soubin Shahir, mammootty
Mammootty clicks Soubin Shahir's son Orhan

വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. തന്റെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ പകർത്തി അവർക്ക് സമ്മാനിക്കാനും മമ്മൂട്ടിയ്ക്ക് ഏറെയിഷ്ടമാണ്. താരം പകർത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

മമ്മൂട്ടി പകർത്തിയ മകൻ ഒർഹാന്റെ ചിത്രം ഷെയർ ചെയ്യുകയാണ് സൗബിൻ ഷാഹിർ. “ഒർഹാൻ ഒരു ലക്കി ബോയി ആണ്. ചിത്രത്തിന് കടപ്പാട്: മമ്മൂട്ടി. ഈ മനോഹരമായ ചിത്രത്തിന് നന്ദി മമ്മൂക്ക, ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിനും ഊഷ്മളതയക്കും നന്ദി,” എന്നാണ് സൗബിൻ കുറിക്കുന്നത്.

ക്യാമറ ലക്ഷ്യമാക്കി ചിരിയോടെ ഓടി വരുന്ന കുഞ്ഞു ഒർഹാനെയാണ് ചിത്രത്തിൽ കാണാനാവുക. മുൻപ് ഇസഹാക്കിന്റെ പടമെടുക്കുന്ന മമ്മൂട്ടിയുടെ ഒരു ചിത്രം ചാക്കോച്ചനും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ ചില സെലിബ്രിറ്റി മുഖങ്ങൾ

മഞ്ജുവാര്യർ, രമേഷ് പിഷാരടി, ലെന എന്നിവരും മമ്മൂട്ടി പകർത്തിയ തങ്ങളുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.

സിബിഐ 5ന്റെ ഷൂട്ടിനിടയിൽ സംവിധായകൻ കെ. മധുവിന്റെ മമ്മൂട്ടി പകർത്തിയ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ക്ലിക്ക് ചെയ്യാനുള്ള ആവേശവും ക്ലിക്ക് ചെയ്യപ്പെടാനുള്ള സന്തോഷവും എന്ന ക്യാപ്ഷനോടെയാണ് കെ.മധു ചിത്രം പങ്കുവച്ചത്.

‘ഭാസ്‌കർ ദ റാസ്‌കൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നയൻതാരയുടെ ഫൊട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. യഥാർത്ഥ ഫോട്ടോഗ്രാഫറെ മാറ്റിനിർത്തിയാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറുടെ റോൾ കൂടി ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂട്ടി ഫോട്ടോ എടുക്കുമ്പോൾ വളരെ കൂളായി പോസ് ചെയ്യുന്ന നയൻസിനെയും വീഡിയോയിൽ കാണാം. ഫോട്ടോയെടുത്ത ശേഷം മമ്മൂട്ടി ക്യാമറ കെെമാറുന്നു. പിന്നീട്, നയൻതാരയ്‌ക്കൊപ്പം നിന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും മമ്മൂട്ടി മറന്നില്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty clicks orhans pic soubin shares the photo