/indian-express-malayalam/media/media_files/uploads/2020/09/saiju-kurup.jpg)
സിനിമയ്ക്ക് പുറത്തും സജീവമായ ചില സൗഹൃദങ്ങളുണ്ട്. അത്തരമൊരു സൗഹൃദത്തെ പരിചയപ്പെടുത്തുകയാണ് നടൻ സൈജു കുറുപ്പ്. തന്റെ ബാഡ്മിന്റൺ ടീമിനൊപ്പമുള്ള ചിത്രമാണ് സൈജു പങ്കുവയ്ക്കുന്നത്. നടൻ രാജീവ് പിള്ള, റോണി ഡേവിഡ്, മുന്ന, നടിമാരായ പൂജിത മേനോൻ, രഞ്ജിനി ഹരിദാസ് എന്നിവരെയും ചിത്രത്തിൽ കാണാം.
Read more: ആ കമന്റ് കണ്ട് എന്റെ കണ്ണുനിറഞ്ഞു, അച്ഛനെത്ര വേദനിച്ചുകാണും എന്നോർത്ത്: സൈജു കുറുപ്പ്
ഹരിഹരൻ സംവിധാനം ചെയ്ത 'മയൂഖം' എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട്' എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച കഥാപാത്രമായ അറക്കല്‍ അബു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2 എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Read more: ചെന്നത് എയർടെൽ കണക്ഷൻ കൊടുക്കാൻ, എത്തിയത് സിനിമയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.