/indian-express-malayalam/media/media_files/uploads/2022/03/sai-kumar.jpg)
സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള സായികുമാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തിഗത ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
''അതിനെപ്പറ്റി പറയുന്നതിൽ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താൽപര്യമില്ലാത്തതിനാലാണ്. പറയുമ്പോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി അതൊക്കെ ജീവിതത്തിൽ സംഭവിക്കേണ്ടതാകാം'' സായി കുമാർ പറഞ്ഞു.
''വെട്ടിത്തുറന്ന് പറയുകയാണെങ്കില്‍ അങ്ങ് എല്ലാം പറയാം. ആ സമയത്തായിരുന്നുവെങ്കിൽ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാൻ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാൽ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാൽ മതി.''
നമ്മൾ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും. വിശ്വസിച്ചതിന്റെ പേരിൽ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാൽ വലിയ പ്രശ്നമാണ്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കിൽ, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കിൽ പിന്നെ അവിടെ നിൽക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാർ വ്യക്തമാക്കി.
Read More: കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.