മകൾ കല്യാണിയുടെ ജന്മദിനം ആഘോഷമാക്കി നടി ബിന്ദുപണിക്കരും സായ് കുമാറും. കല്യാണിയുടെ 21-ാം ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്. കല്യാണിയുടെ കൂട്ടുകാരും പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു. കല്യാണി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് കല്യാണി. ബിന്ദു പണിക്കർക്കും സായ് കുമാറിനുമൊപ്പമുള്ള നിരവധി ടിക് ടോക് വീഡിയോകൾ കല്യാണി ഷെയർ ചെയ്യുകയും അവ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. വിദ്യാർത്ഥിനിയായ കല്യാണി മികച്ച ഡാൻസറും അഭിനേത്രിയും കൂടിയാണ്. സുഹൃത്തുക്കളുമൊന്നിച്ചുള്ള ഡാൻസ് വിഡിയോകൾ കല്യാണി ഇടക്ക് ഇൻസ്റ്റഗ്രാം റീലിസിലൂടെ പങ്കുവെക്കാറുണ്ട്.
Read more: ഇന്ദുമതിയായി ബിന്ദു പണിക്കർ വീണ്ടും, ഒപ്പം മകളും സായികുമാറും