scorecardresearch

സേക്രഡ് ഗെയിംസ് മതവികാരം വ്രണപ്പെടുത്തി; അനുരാഗ് കശ്യപിനെതിരെ ബിജെപി എംപിയുടെ പരാതി

മതവിശ്വാസികളെ പ്രകോപിപ്പിച്ച് മതസൗഹാര്‍ദം തകര്‍ക്കുകയാണ് സംവിധായകന്റെ ലക്ഷ്യമെന്നും പരാതി

മതവിശ്വാസികളെ പ്രകോപിപ്പിച്ച് മതസൗഹാര്‍ദം തകര്‍ക്കുകയാണ് സംവിധായകന്റെ ലക്ഷ്യമെന്നും പരാതി

author-image
Entertainment Desk
New Update
Sacred Games, സേക്രഡ് ഗെയിംസ്,Sacred Games 2, സേക്രഡ് ഗെയിംസ് 2,Anurag Kashyap, അനുരാഗ് കശ്യപ്,Petition agianst Anurag Kashyap, അനുരാഗ് കശ്യപിനെതിരെ പരാതി.ie malayalam,

നെറ്റ്ഫ്ലിക്‌സിന്റെ ഹിറ്റ് സീരീസായ സേക്രഡ് ഗെയിംസിനെതിരെ പരാതിയുമായി ബിജെപി. സേക്രഡ് ഗെയിംസിന്റെ സംവിധായകരിലൊരാളായ അനുരാഗ് കശ്യപിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് ഡല്‍ഹി ബിജെപി വക്താവ് തജീന്ദര്‍ ബഗ്ഗ പരാതി നല്‍കിയിരിക്കുകയാണ്. സിഖ് സമൂഹത്തെ അപമാനിച്ചെന്നാണ് പരാതി.

Advertisment

Read More: അനുരാഗ് കശ്യപിന്റെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു

സീരിസില്‍ സിഖ് മത ചിഹ്നം ഉപയോഗിച്ചതിലൂടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി. സേക്രഡ് ഗെയിംസിലെ കേന്ദ്രകഥാപാത്രമായ സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്ന സര്‍താജ് സിങ് തന്റെ കഡ ഊരി കടലിലേക്ക് വലിച്ചെറിയുന്ന രംഗത്തിനെതിരെയാണ് പരാതി. സിഖ് വിശ്വാസത്തിന്റെ ഭാഗമായ കൈ വളയാണ് കഡ.

''കഡ സിഖ് വിശ്വാസത്തിന്റെ പ്രധാന ഭാഗമാണ്. വളരെ ബഹുമാനത്തോടേയും വിശ്വാസത്തോടേയുമാണ് അതിനെ കണക്കാക്കുന്നത്'' ബഗ്ഗ തന്റെ പരാതിയില്‍ പറയുന്നു. സീരീസില്‍ കഡയെ അപമാനിച്ചെന്നാണ് പരാതി. മനഃപൂര്‍വ്വം സിഖ് സമൂഹത്തെ അപമാനിക്കാനായാണ് ഇത്തരമൊരു സീന്‍ ഉള്‍പ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. മതവിശ്വാസികളെ പ്രകോപിപ്പിച്ച് മതസൗഹാര്‍ദം തകര്‍ക്കുകയാണ് സംവിധായകന്റെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.

Advertisment

Also Read: 'ഗ്യാങ്സ് ഓഫ് വസേപൂര്‍ എന്റെ ജീവിതം തകര്‍ത്തു'; തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്

നേരത്തെ അകാലി ദള്‍ എംപി മഞ്ചിന്ദര്‍ സിങ്ങും സീരീസിനെതിരെ രംഗത്തെത്തിയിരുന്നു. ആ സീന്‍ സീരീസില്‍ നിന്നും ഒഴിവാക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. വിവാദങ്ങള്‍ അനുരാഗ് കശ്യപിനെ വിടാതെ പിന്തുടരുകയാണ്. കുറച്ചു നാള്‍ മുമ്പാണ് തന്റെ മാതാപിതാക്കള്‍ക്കും മകള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് അനുരാഗ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.

Bjp Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: