ലോക്സഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിരവധി പേരാണ് ആശംസ അറിയിച്ചത്. ഈ ആശംസകള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധേയമായത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപിന്റെ ആശംസയായിരുന്നു. ട്വിറ്ററില്‍ അദ്ദേഹം ആശംസ അറിയിച്ച പോസ്റ്റില്‍ തന്റെ മകള്‍ക്കെതിരെ ഉണ്ടായ ബലാത്സംഗ ഭീഷണിയും പരാമര്‍ശിക്കുന്നുണ്ട്.

‘പ്രിയപ്പെട്ട നരേന്ദ്ര മോദി സാര്‍, നിങ്ങളുടെ വിജയത്തിന് ആശംസ അറിയിക്കുന്നതിനൊപ്പം എല്ലാവരേയും ഉള്‍ക്കൊളളിക്കുമെന്ന് പറഞ്ഞ സന്ദേശത്തിനും നന്ദി. പക്ഷെ താങ്കളോട് വിരോധാഭിപ്രായം ഉളള എന്നോട് എന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് താങ്കളുടെ വിജയം ആഘോഷിക്കുന്ന പിന്തുണക്കാരെ എങ്ങനെ നേരിടുമെന്ന് കൂടി പറഞ്ഞ് തരണം,’ എന്നായിരുന്നു കശ്യപിന്റെ ട്വീറ്റ്. മകളെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്ന മോദിയുടെ പിന്തുണക്കാരുടെ ട്രോള്‍ കൂടി പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Anurag Kashyap, അനുരാഗ് കശ്യപ്, rape, ബലാത്സംഗം, daughter, മകള്‍, Social Media, സോഷ്യല്‍മീഡിയ, Narendra Modi, നരേന്ദ്രമോദി Twitter, ട്വിറ്റര്‍, ie malayalam, ഐഇ മലയാളം

Read More: ബലാത്സംഗ ‘തമാശ’യ്ക്കു പൊട്ടിച്ചിരിച്ച കങ്കണയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഇതിന് പിന്നാലെ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ട്രോളിനെതിരെ ഐപിസി 504, 509 പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 67 പ്രകാരവും ആണ് കേസെടുത്തത്. അംബോളി പൊലീസ് സ്റ്റേഷനിലായിരുന്നു സംവിധായകന്‍ പരാതി നല്‍കിയിരുന്നത്.

മകളായ ആലിയ കശ്യപിനെതിരെ ബലാത്സംഗ ഭീഷണിയുണ്ടെന്ന് കാണിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തതിന് പിന്നാലെ പലരും എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. നടിയായ സുചിത്ര കൃഷ്ണമൂര്‍ത്തി കശ്യപിന്റെ ട്വീറ്റിനെതിരെ ആദ്യം രംഗത്തെത്തി. മോദിയെ ട്വീറ്റില്‍ ടാഗ് ചെയ്തത് ശരിയായില്ലെന്നും പൊലീസിലാണ് പരാതി നല്‍കേണ്ടതെന്നും ആയിരുന്നു സുചിത്ര ട്വീറ്റ് ചെയ്തത്. എന്നാല്‍ ഭീഷണി ഉയര്‍ത്തിയത് മോദിയുടെ പിന്തുണക്കാര്‍ ആയതിനാല്‍ അദ്ദേഹത്തിന് വേണ്ടത് ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് താന്‍ മോദിയെ ടാഗ് ചെയ്തതെന്ന് കശ്യപ് മറുപടി നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook