scorecardresearch

വിജയ് അച്ഛനോടുള്ള സംസാരം നിർത്തിയെന്ന് അമ്മ; അവൻ തിരിച്ചുവരുമെന്ന് ചന്ദ്രശേഖർ

ഒരു സംഘടന രൂപീകരിക്കുന്നതിന് അദ്ദേഹം എന്റെ ഒപ്പ് ആവശ്യപ്പെട്ടു, ഞാൻ പേപ്പറിൽ ഒപ്പിട്ടു. അത് ഒരു രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ പുറത്തുപോയി

ഒരു സംഘടന രൂപീകരിക്കുന്നതിന് അദ്ദേഹം എന്റെ ഒപ്പ് ആവശ്യപ്പെട്ടു, ഞാൻ പേപ്പറിൽ ഒപ്പിട്ടു. അത് ഒരു രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ പുറത്തുപോയി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thalapathy Vijay, Actor Vijay, Vijay political party name, Tamil Nadu politics, Vijay political entry, Thalapathy vijay News, Thalapathy Vijay latest news, Thalapathy Vijay political, chennai, Tamil Nadu latest news, Malayalam Movie News, മലയാളം സിനിമാ വാർത്തകൾ, നടൻ വിജയ്, വിജയ് രാഷ്ട്രീയ പാർട്ടി, സിനിമാ വാർത്തകൾ, രജനീകാന്ത്, ബിജെപി, കോൺഗ്രസ്

അടുത്തിടെ നടന്ന മാധ്യമ ഇടപെടലുകൾക്ക് ശേഷം നടൻ വിജയ്‌യുടെ കുടുംബത്തിൽ വിള്ളലുകൾ വീണതായി ആരോപണം. ഭർത്താവ് എസ് എ ചന്ദ്രശേഖർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയിൽ നിന്ന് താൻ പുറത്തുപോയതായി വിജയ് അമ്മ ശോഭ വ്യക്തമാക്കി.

Advertisment

"തുടക്കത്തിൽ, ഒരു സംഘടന രൂപീകരിക്കുന്നതിന് അദ്ദേഹം എന്റെ ഒപ്പ് ആവശ്യപ്പെട്ടു, ഞാൻ പേപ്പറിൽ ഒപ്പിട്ടു. അത് ഒരു രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ പുറത്തുപോയി," ശോഭ പറഞ്ഞു.

Read More: അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിയുമായി ബന്ധമില്ല; വിജയ്‌

മകനറിയാതെ ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ പങ്കാളിയാകില്ലെന്ന് അപ്പോള്‍ തന്നെ ഭര്‍ത്താവിനെ അറിയിച്ചിരുന്നുവെന്നും ശോഭ വ്യക്തമാക്കി. പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് ശോഭയെയാണ് ചന്ദ്രശേഖര്‍ നിയോഗിച്ചത്. എന്നാല്‍ ഈ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു

അച്ഛന്റെ രാഷ്ട്രീയ മോഹം കാരണം വിജയ് എസ്‌എ ചന്ദ്രശേഖറുമായി സംസാരിക്കുന്നത് നിർത്തി. രാഷ്ട്രീയരംഗത്ത് അച്ഛന്റെ വിവിധ പ്രസംഗങ്ങൾ അദ്ദേഹത്തിന് ഒരിക്കലും ഇഷ്ടപ്പെട്ടില്ലെന്നും അവർ പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയരുതെന്ന് വിജയ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവയ്ക്കാതെയാണ് ചന്ദ്രശേഖർ ഈയൊരു തീരുമാനമെടുത്തതെന്നും ശോഭ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ വിജയ് അച്ഛനോട് സംസാരിക്കുന്നതു തന്നെ അവസാനിപ്പിച്ചിരുന്നെന്നും ശോഭ പറഞ്ഞു.

Advertisment

വിജയ് ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന കാര്യത്തില്‍ ഉത്തരം നല്‍കാന്‍ വിജയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ശോഭ പറഞ്ഞു.

ഈ വിഷയത്തിൽ​ പ്രതികരണവുമായി പിതാവ് എസ് എ ചന്ദ്രശേഖറും രംഗത്തെത്തി. "മകനു ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണു പാര്‍ട്ടി റജിസ്‌ട്രേഷന് അപേക്ഷിച്ചത്. അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണ്. പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണു വന്നതെങ്കിലും അത് അവന്‍ എഴുതിയതാകില്ല."

കഴിഞ്ഞ ദിവസമാണ് ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചതായി ചന്ദ്രശേഖര്‍ അറിയിച്ചത്. ഇതിന് പിന്നാലെ സംഘടന രൂപീകരിച്ച വാര്‍ത്ത വിജയ് നിഷേധിച്ചിരുന്നു. തന്റെ ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. താന്‍ തുടങ്ങിയത് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിജയ്ക്ക് പാര്‍ട്ടിയില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ചന്ദ്രശേഖറും രംഗത്തെത്തി.

Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: