‘അച്ഛന്‍ എസ്.എ.ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ ആരാധകരോടും പൊതുജനത്തിനോടും ഖേദപൂര്‍വ്വം അറിയിക്കുന്നു,’ വിജയ് പത്രക്കുറിപ്പില്‍ അറിയിച്ചു.
അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തന്റെ പേരോ ഫോട്ടോയോ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല എന്നും വിജയ് വ്യക്തമാക്കി. അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരും തന്നെ ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുത് എന്നും താരം അഭ്യര്‍ഥിച്ചു.
Press Release In English https://t.co/fQJlLWUaTY pic.twitter.com/zoFZOHv5LW
— RIAZ K AHMED (@RIAZtheboss) November 5, 2020
ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് തമിഴകത്തെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ വിജയ്. ‘തളപതി’ എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഏറെക്കാലമായി തമിഴകരാഷ്ട്രീയം ഉറ്റുനോക്കുന്ന ഒന്നാണ്. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം (All India Thalapathy Vijay Makkal Iyakkam) എന്ന പേരിൽ ഒരു ഫാന്‍സ് സംഘടന റജിസ്റ്റർ ചെയ്യാൻ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയതാണ് ഇതിനു ആക്കം കൂട്ടിയത്. വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. നിലവിൽ വിജയ് ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു അച്ഛന്‍ ചന്ദ്രശേഖറാണ്.
എന്നാല്‍ ഇത് തന്റെ സംരംഭമാണെന്നും വിജയുടെ രാഷ്ട്രീയ പാർട്ടിയല്ല എന്നും എസ് എ ചന്ദ്രശേഖര്‍ അറിയിച്ചു.
‘വിജയുടെ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് എന്ന് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല,’ എന്നും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറെ ജനപ്രീതി നേടുന്ന തന്റെ ചിത്രങ്ങളിലൂടെ വിജയ് എടുക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സജീവ് രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നത്. ‘മെർസൽ’ (2017) എന്ന സിനിമയിൽ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്ര നയങ്ങളെ വിമർശിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ സിനിമയ്ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. തുടര്‍ന്ന് അടുത്ത വര്‍ഷം റിലീസ് ചെയ്ത ‘സര്‍ക്കാർ’ എന്ന സിനിമയിൽ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഐഎഡിഎംകെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു കൊണ്ടായിരുന്നു സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സിനിമയിലെ ‘ഒരു വിരൽ പുരട്‌ചി’ എന്നു തുടങ്ങുന്ന ഗാനത്തിൽ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഇലക്ട്രോണിക് സാധനങ്ങൾ കത്തിക്കുന്ന ഒരു രംഗമുണ്ട്. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനങ്ങൾക്ക് സൗജന്യമായി ടിവി, ഫാൻ, മിക്സി എന്നിവയടക്കം നൽകിയിരുന്നു. സിനിമയിലെ ഗാനരംഗത്തിന് ഇതുമായി സാമ്യമുണ്ടെന്നതാണ് വിവാദത്തിനിടയാക്കിയത്. മാത്രമല്ല ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നും ആവശ്യമുയർന്നു. കോമളവല്ലി എന്നത് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു. ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്തതോടെ വിവാദ രംഗങ്ങൾ നീക്കി ചിത്രം റിലീസ് ചെയ്യുകയായിരുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാസ്റ്ററി’ന്റെ ചിത്രീകരണത്തിനിടെ അദ്ദേഹത്തെ ആദായ വകുപ്പ് ചോദ്യം ചെയ്തതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ‘മാസ്റ്ററി’ന്റെ നെയ്‌വേലിയിലെ ഷൂട്ടിങ് സെറ്റിൽ നിന്നാണ് വിജയ്‌യെ ചോദ്യം ചെയ്യാനായി കൊണ്ടു പോയത്. ചെന്നൈയിലെ വസതിയിലെത്തിച്ചാണ് ചോദ്യം ചെയ്തത്.