/indian-express-malayalam/media/media_files/uploads/2022/02/rrr-movie.jpg)
RRR box office collection Day 1: രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ് എസ് രാജമൗലിയൊരുക്കിയ 'ആര്‍ആര്‍ആറി'ന് ഉജ്വല വരവേല്‍പ്പ് നല്‍കി സിനിമാ പ്രേമികള്‍. ചരിത്രത്തില്‍ തന്നെ ഇത്രയും അധികം തുകയ്ക്ക് ടിക്കറ്റ് വിറ്റ് പോയ ചിത്രമില്ലെന്നാണ് ഹൈദരാബാദില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ആദ്യ ദിനം 'ആര്‍ആര്‍ആറി'ന് മികച്ച കളക്ഷന്‍ നേടാനായെന്നാണ് റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ചും അമേരിക്കയില്‍.
സിനിമ നിരീക്ഷകനായ തരണ്‍ ആദര്‍ശ് അന്താരഷ്ട്ര മാര്‍ക്കെറ്റിലെ കളക്ഷന്‍ വിവരം പുറത്തു വിട്ടു. സുനാമിക്ക് സമാനമായ വരവേല്‍പ്പാണ് സിനിമക്ക് അമേരിക്കയില്‍ ലഭിച്ചതെന്നാണ് ആദര്‍ശിന്റെ ട്വീറ്റ് പറയുന്നത്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 26.46 കോടി രൂപയാണ് ആര്‍ആര്‍ആര്‍ നേടിയത്. ബ്രിട്ടണില്‍ നിന്ന് 2.40 കോടി രൂപയുടെ കളക്ഷനും ലഭിച്ചു.
‘RRR’: IT’S A TSUNAMI… #RRR takes an EARTH-SHATTERING START in USA… Preview screenings
— taran adarsh (@taran_adarsh) March 25, 2022…
⭐️ #USA: $ 3,198,766
⭐️ #Canada: $ 270,361
⭐️ #NorthAmerica <#USA + #Canada>: $ 3,469,127 <₹ 26.46 cr>
⭐️ #UK: £ 238,313 <₹ 2.40 cr>
⭐️ #Australia, #NZPHENOMENAL.@comScorepic.twitter.com/z5Q3EyW1sS
ഇന്ത്യയില്‍ ഹിന്ദി പതിപ്പിന്റെ ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. എന്നാല്‍ ദക്ഷിണേന്ത്യയിലെ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ആര്‍ആര്‍ആറിന് ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ കച്ചവട നിരീക്ഷകനായ രമേഷ് ബാല പങ്കുവച്ചിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം തെലുങ്ക് നാടുകളിലെ ആദ്യ ദിന കളക്ഷന്‍ 100 കോടി പിന്നിട്ടെന്നാണ്. തമിഴ്നാട് ബോക്സോഫിസിലും മികച്ച പ്രകടനമാണ് 'ആര്‍ആര്‍ആര്‍' നടത്തുന്നെതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി രൂപ കളക്ഷന്‍ 'ആര്‍ആര്‍ആര്‍' നേടുമെന്നായിരുന്നു റിലീസിന് മുന്‍പുണ്ടായിരുന്ന വിലയിരുത്തല്‍. 'ബാഹുബലി'ക്ക് ശേഷമെത്തുന്ന രാജമൗലി ചിത്രമായതുകൊണ്ട് തന്നെ സിനിമാ പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തില്‍. രാം ചരണിനും ജൂനിയര്‍ എന്‍ടിആറിനും പുറമെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്ണും ചിത്രത്തിലെത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.