/indian-express-malayalam/media/media_files/uploads/2022/10/rorschah.jpg)
കാടിനോട് ചേർന്നുകിടക്കുന്ന വിജനമായ പറമ്പിലെ പണിതീരാത്ത വീട്. ആദ്യ കാഴ്ചയിൽ തന്നെ ആരിലും ദുരൂഹത നിറയ്ക്കുന്ന ദിലീപ് ഹെവൻ. റോഷാക്ക് സിനിമയിൽ ആ വീടും ഒരു പ്രധാന കഥാപാത്രമാണ്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണിയെന്ന കഥാപാത്രത്തിനു പിന്നിലുള്ള ദുരൂഹത പോലെ തന്നെ ആ വീടും പ്രേക്ഷകരെ കുഴപ്പിക്കുന്നുണ്ട്.
ചിത്രീകരണത്തിനായി താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സെറ്റായിരുന്നു ഇത്. ആർട് ഡയറക്ടർ ഷാജി നടുവിന്റെയും പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണന്റെയും നേതൃത്വത്തിൽ ഒരുക്കിയ ഈ വീടിന്റെ മേക്കിംഗ് വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരു സാധാരണക്കാര പ്രതികാരകഥയെ അസാധാരണമായി, അസാധ്യമായി അവതരിപ്പിച്ച ചിത്രത്തിന് പോസിറ്റീവ് റിവ്യൂസ് ആണ് എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
"മമ്മൂട്ടിയുടെ സമാനതകളില്ലാത്ത പ്രകടനമാണ് റോഷാക്കിൽ കാണാനാവുക. ആദ്യഫ്രെയിമിൽ തുടങ്ങി ക്ലൈമാക്സിൽ വരെ നിറഞ്ഞു നിൽക്കുകയാണ് ലൂക്ക്. സൂക്ഷ്മമായ ഭാവങ്ങളും ചലനങ്ങളും ശരീരഭാഷയും കൊണ്ടും ആദ്യസീനുകളിൽ തന്നെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ സമർത്ഥമായി രേഖപ്പെടുത്താൻ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയെന്ന താരത്തിനെയോ മുൻപു ചെയ്തു കഥാപാത്രങ്ങളുടെ ഭാരമോ ലൂക്ക് ചുമക്കുന്നില്ല. ഏറ്റവും പ്രിയപ്പെട്ടൊരാളെ നഷ്ടമായാൽ ഒരു മനുഷ്യൻ ഏതറ്റം വരെ സഞ്ചരിക്കും? പ്രിയപ്പെട്ടൊരാൾക്കായി ഒരു മനുഷ്യനു സഞ്ചരിക്കാവുന്ന ദൂരത്തിന്റെ ഔന്നത്യങ്ങളിലാണ് തലയോട്ടി ആഷ്ട്രേയാക്കി, എതിരാളിയെ അടിച്ചുവീഴ്ത്താനൊരു ഇരുമ്പു ചുറ്റികയുമായി ലൂക്ക് ഇരുപ്പുറപ്പിക്കുന്നത്."

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us