പഴയതുപോലെ അല്ല, ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് ഗായികയും നടിയും അവതാരകയുമായ റിമി ടോമി ഇന്ന്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഫിറ്റ്നസ് സെന്ററുകളും ജിമ്മും എല്ലാം അടച്ചപ്പോഴും തന്റെ വ്യായാമം മുടക്കാതിരിക്കാൻ റിമി ഏറെ ശ്രദ്ധിച്ചിരുന്നു. വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നു തുടങ്ങുന്ന നിരവധി വീഡിയോകളും റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്.
Advertisment
ഇപ്പോഴിതാ, റിമി പങ്കുവച്ച വർക്ക് ഔട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കൈകൾ മടക്കിപിടിച്ചുള്ള ഒരു ചിത്രത്തിന് "അമ്മോ, വരുന്നുണ്ട്," എന്നാണ് ബാബുരാജ് കമന്റ് ചെയ്തിരിക്കുന്നത്.
പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഇപ്പോൾ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് റിമി. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് '16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്' രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം 'ചിങ്ങമാസം വന്നുചേർന്നാൽ' ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.
ജിം ചിത്രങ്ങളുമായി റിമി; അമ്പോ! മസിൽ വരുന്നുണ്ടെന്ന് ബാബുരാജ്
നിരന്തരമായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രണത്തിലാക്കിയ റിമി ഇപ്പോൾ ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ്

Read more: ചേച്ചിയേക്കാൾ സുന്ദരി അമ്മ? റിമിയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.