സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായികയും അവതാരകയുമായ റിമി ടോമി. യൂട്യൂബ് ചാനലിലും റിമി വളരെയധികം ആക്ടീവാണ്. തന്റെ യാത്രകളുടെയും കുക്കിങ്ങിന്റെയും വർക്ക്ഔട്ടിന്റെയും ഒക്കെ വീഡിയോകൾ റിമി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയ്ക്കൊപ്പം പാചകം ചെയ്യുന്നതിന്റെ വീഡിയോയാണ് റിമി പോസ്റ്റ് ചെയ്തിട്ടുളളത്.
വ്യത്യസ്ത ദോശകൾ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് വീഡിയോയിൽ കാണിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. കൂടുതൽ പേരും റിമിയുടെ അമ്മയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. റിമിയെക്കാൾ സുന്ദരിയാണല്ലോ അമ്മയെന്നും കണ്ടാൽ റിമിയുടെ ചേച്ചിയാണെന്നോ തോന്നൂവെന്നും കമന്റുകളുണ്ട്. റിമി ചേച്ചിയുടെ എനർജി മരുന്ന് എവിടുന്നാന്ന് മനസിലായെന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.
Read More: ഞങ്ങൾക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിന്? എന്തിനാണ് ഈ കളിയാക്കലുകൾ; വിമർശകർക്ക് മറുപടിയുമായി അനൂപ്
ഗായിക, അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധ പതിപ്പിച്ച റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരെയും അതിശയപ്പെടുത്തുന്ന മേക്കോവറാണ് റിമി നടത്തിയത്. തന്റെ മേക്കോവറിനു പിന്നിൽ വർക്കൗട്ടും യോഗയും മാത്രമാണെന്ന് റിമി പിന്നീട് വെളിപ്പെടുത്തിയിരുന്നു.